ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര/അക്ഷരവൃക്ഷം/ചക്കരമാവ്

21:25, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചക്കരമാവ്


ചക്കരമാവേ ചക്കരമാവേ
ചക്കരമാമ്പഴം തന്നീടാമോ
ഞാനും അനുജനും നിന്നെ
നോക്കി നോക്കി കൊതിയൂറി
നിന്നീടുന്നു

കുഞ്ഞിക്കാറ്റേ, കുഞ്ഞിക്കാറ്റേ
നീയെന്താ ഇതുവഴി വന്നീടാഞ്ഞൂ?
ഞാനും അനുജനും നിന്റെ
വരവങ്ങനെ നോക്കി നിന്നീടുന്നു

അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ
നീയെന്താ ഇതുവഴി വന്നീടാഞ്ഞൂ?
ചക്കരമാവിന്റെ കൊമ്പത്തുച്ചാടി-
നടന്നൊരു മാമ്പഴമിങ്ങു തായോ

അയ്യടാ വന്നു മഴക്കാറും, നല്ല
കാറ്റും കോളും വന്നല്ലോ
ചക്കരമാവിൻ കൊമ്പിന്റെ
ചില്ലയിതെല്ലാം ആടുന്നു
ചക്കരമാമ്പഴം വീഴുന്നു
ഓടി വാ കുഞ്ഞനിയാ
വാ ചക്കരമാമ്പഴം തന്നീടാം.



 

ദേവാനന്ദ ശരത്ത്
രണ്ടാം ക്ലാസ്സ് [[|ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര]]
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത