ലോകംഭീതിയിൽ അലയുമ്പോൾ ഉലകം ചുറ്റാൻ വിതുമ്പും മനുഷ്യാ..... ഏകനായി ശക്തനാവുക മനം കൊണ്ട് ഒരുമിക്കുക.. കോർക്കേണ്ടത് കരങ്ങളല്ല മനങ്ങളാണ് .. മതങ്ങൾ അല്ല മരുന്നാണ് മുഖ്യമെന്ന് മനസ്സിലാക്കൂ... രാപ്പകലില്ലാതെ നമ്മേ ശുശ്രൂഷിക്കുംമാലാഖമാർക്ക് വേണ്ടി... കണ്ണു ചിമ്മാതെ നമ്മേ നിയന്ത്രിക്കും പടയാളികൾക്ക് വേണ്ടി.... നമ്മെ സ്നേഹിക്കും ഒരുപറ്റം മനസ്സുകൾക്ക് വേണ്ടി...
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത