ജി.എൽ.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/വീഴ്ത്തല്ലേ

18:45, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീഴ്ത്തല്ലേ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീഴ്ത്തല്ലേ


കുഞ്ഞിക്കാറ്റേ വാ വാ വാ
കുഞ്ഞിനു കൂട്ടായി വാ വാ വാ
കുഞ്ഞിൻ തോളിൽ തട്ടുമ്പോൾ
കുഞ്ഞു മരങ്ങളെയാലോലം
ആട്ടി രസിച്ചു നടന്നാട്ടെ
എന്തൊരു ചന്തം കാണട്ടെ
എന്തൊരു മണമാണിവിടെല്ലാം
ചന്തം തിങ്ങും പൂവെല്ലാം
ചിന്തിടൊല്ലേ കൊള്ളൂല്ലാ
കുഞ്ഞിക്കാറ്റേ വികൃതി നീ
കുഞ്ഞിപൂവിനെ വീഴ്ത്തല്ലേ
നിന്നെ കാണുമ്പോഴെല്ലാം
വിങ്ങി വിറച്ചവർ മാറുന്നു
വീണവൾ താഴെ ചെളിമണ്ണിൽ
വീണത് കണ്ടാൽസങ്കടമാം
കുഞ്ഞിക്കാറ്റേ കുഞ്ഞിക്കാറ്റേ
കുഞ്ഞിപ്പൂവിനെ വീഴ്ത്തല്ലേ

 

ആയിഷ ഹിന
2 ജി.എൽ.പി.സ്കൂൾ കൻമനം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത