കുഞ്ഞിക്കാറ്റേ വാ വാ വാ
കുഞ്ഞിനു കൂട്ടായി വാ വാ വാ
കുഞ്ഞിൻ തോളിൽ തട്ടുമ്പോൾ
കുഞ്ഞു മരങ്ങളെയാലോലം
ആട്ടി രസിച്ചു നടന്നാട്ടെ
എന്തൊരു ചന്തം കാണട്ടെ
എന്തൊരു മണമാണിവിടെല്ലാം
ചന്തം തിങ്ങും പൂവെല്ലാം
ചിന്തിടൊല്ലേ കൊള്ളൂല്ലാ
കുഞ്ഞിക്കാറ്റേ വികൃതി നീ
കുഞ്ഞിപൂവിനെ വീഴ്ത്തല്ലേ
നിന്നെ കാണുമ്പോഴെല്ലാം
വിങ്ങി വിറച്ചവർ മാറുന്നു
വീണവൾ താഴെ ചെളിമണ്ണിൽ
വീണത് കണ്ടാൽസങ്കടമാം
കുഞ്ഞിക്കാറ്റേ കുഞ്ഞിക്കാറ്റേ
കുഞ്ഞിപ്പൂവിനെ വീഴ്ത്തല്ലേ