English Login HELP
പച്ചവിരിച്ച ഭൂപ്രകൃതിയും മഴവില്ല് വിരിഞ്ഞ ആകാശവും പാദസരക്കിലുക്കവുമായി പുഴകളും എന്ത് മനോഹരം നമ്മുടെ ഭൂമി… നശിച്ചു എല്ലാം നശിപ്പിച്ചു - മനുഷ്യൻ എന്ന വിവേകജീവി കാറ്റുപോയി മഴപോയി മഴവില്ല്പോയി ചുട്ടുപൊള്ളുന്നു നമ്മുടെ ഭൂമിയും പണത്തിന് വേണ്ടി സ്വയം മറന്നപ്പോൾ ശുചിത്വം പോയി മലിനമായി ഭൂമി... മഹാമാരികൾ പലവിധം വന്നു പഠിച്ചില്ല മനുഷ്യനാം വിവേകജീവി പറവകളെ കൂട്ടിലടച്ച മനുഷ്യൻ സ്വയം കൂട്ടിലടക്കപ്പെട്ടു..... ഓർക്കുക ഇനിയെങ്കിലും മനുഷ്യാ പണമല്ല മനുഷ്യജീവനാണ് വലുത്... പ്രകൃതിയെ നെഞ്ചിലേറ്റുക സ്വയം പ്രതിരോധമാവുക....
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത