17:12, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
'ഹേ! മനുഷ്യാ! നീ എന്നെ കൊല്ലുന്നുവോ
നിനക്ക് സുരക്ഷയും അന്നവും നൽകിയ
എന്നെ നീ കൊല്ലുന്നുവോ
നിനക്ക് ലജ്ജയില്ലേ
നിന്റെ സ്വാർത്ഥ ജീവിതം
ജീവികളെ നശിപ്പിച്ചു
വൃക്ഷങ്ങളെ നശിപ്പിച്ചു
പ്രകൃതിയെ വികൃതമാക്കി
ഹേ! മനുജാ ! നീയറിയുക
നിന്റെ ചെയ്തികൾ നിന്റെ നാശമുറപ്പിക്കുന്നു
പ്രളയമായും കൊടുങ്കാറ്റായും
നിന്നിലേക്കെത്തി ഞാൻ
അപ്പൊഴും നിന്റെ കൺകളിൽ ഇരുട്ടു മാത്രം
കോവിഡെന്ന മഹാമാരി
ആർത്തട്ടഹസിച്ചെത്തിയപ്പോൾ
എന്നെ നീയറിഞ്ഞു
എൻ മടിത്തട്ടിലേക്കു വീണ്ടുമെത്തിയ നിന്നെ
ഞാൻ ചേർത്തു നിർത്താം
താങ്ങായ് ....തണലായ്....