ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/അനുസരിച്ചേ പറ്റൂ
അനുസരിച്ചേ പറ്റൂ
ആദ്യമായി ചൈനയിൽ നിന്ന് തുടങ്ങിയ കോ വിഡ് 19 എന്ന കൊറോണ വൈറസ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. ഈ മഹാമാരിയെ തടുക്കാൻ നമ്മൾ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് പൊത്താനും സാനിറ്റൈസർ, ഹാൻഡ് വാഷ്, സോപ്പ് ഇവ ഉപയോഗിച്ച് കൈ കഴുകാനും പുറത്തിറങ്ങുമ്പോൾ മാസക് നിർബന്ധമായി ധരിക്കാനും നാം ബാധ്യസ്ഥരാണ്. നമ്മുടെ ഗവൺമെൻറും ആരോഗ്യ പ്രവർത്തകരും കഠിനമായി പ്രയത്നിക്കുകയാണ്. അവരെ ആദരിക്കേണ്ടതും അനുസരിക്കേണ്ടതും നമ്മുടെ കടമയാണ്. നമ്മുടെ കേരളത്തിലാണ് കുറഞ്ഞ മരണ നിര ക്കും ഉയർന്ന രോഗ പ്രതിരോധ ശക്തിയും' നാടിനെ രോഗമുക്തമാക്കാൻ നമ്മളെല്ലാവരും അകലങ്ങളിലിരുന്ന് അനുസരിച്ചേ പറ്റൂ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |