നേടണം എന്നത് നേടിടും നേരത്ത്
മാനത്തിലെറിയ പോലെയാം നാം
നേടി കഴിഞ്ഞ് നേരം കഴിഞ്ഞാൽ
നേടിയത് ഒന്നിനും സ്ഥാനം ഇല്ല
ഒത്തിരി നേരം നിന്നെ നിനച്ചു കഴിച്ചു
കൂടിയോത്തിരി നാളുകൾ
ഓർക്കവേ ഞാൻ.
എങ്കിലും പ്രിയസഖി നഷ്ടമായി നിന്നെ എനിക്ക്
ഓർക്കുവാൻ ഇനിയൊരു പാട്ടുമാത്രം
കാലപ്രമതയോടി എന്റെ ഹൃത്തിൻ വർഷമാർന്നു
ഇനി വർഷം കഴിഞ്ഞിട്ടും നേരത്ത്
നീറ്റിൽ മുങ്ങിപോയി നീ.
നീ മരിച്ചില്ല ഇല്ല പ്രിയതമേ
മരിച്ചത് നിന്റെ ഓർമ്മ മാത്രം
ഇന്നിനി നിന്നെ ഓർത്തിടും ഞാൻ
മെല്ലെ ചൊല്ലും സൗഹൃദമെ
ഇന്നും അറിയാതെ പ്രിയസഖി
എന്നും നിനക്ക് അന്യനാം ഞാൻ...