വെളിച്ചം വിതറും പുലരികൾക്കെന്തേ ഇന്നിത്ര മങ്ങലെന്നോർക്കൂ മനുഷ്യാ? പാറിപ്പറക്കും കിളികൾക്കിന്നെന്തേ ശോകഭാവമെന്നോർക്കൂ മനുഷ്യാ? വായടയ്ക്കാൻ സമയമില്ലാത്തവർ വായും കെട്ടി നടക്കുന്നതെന്തേ? വില്ലനാകും കൊറോണയീപ്പാരിനെ ആകമാനം പൊതിഞ്ഞു കഴിഞ്ഞല്ലോ ? മർത്ത്യനെ വെല്ലുന്ന മറ്റൊരു വില്ലനായ് നാശം വിതച്ചുകൊറോണയീ ഭൂവിൽ ഇനിയെന്തു ചെയ്യുമെന്നോർക്കുന്ന- മർത്ത്യനോടായി പറയുന്നു "ഒറ്റക്കെട്ടായിനിന്നുപൊരുതണം തുരത്താം നമുക്കീകൊറോണയെ വേഗം ജയിക്കണം നമ്മൾക്കിന്നീ പോരിൽ തോൽക്കണം കൊറോണ പറയണം ഗുഡ്ബൈ".