എം.എസ്.സി.എൽ.പി.എസ്. പാമംകോട്/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് ഒരു എത്തിനോട്ടം...
പ്രകൃതിയിലേക്ക് ഒരു എത്തിനോട്ടം...
ഒരിക്കൽ ഒരിടത്ത് ഒരു അമ്മക്കിളിയും കുഞ്ഞുങ്ങളും ജീവിച്ചിരുന്നു.. ഒരു ദിവസം കുഞ്ഞിക്കിളി അമ്മയോട് ചോദിച്ചു " അമ്മേ, അമ്മേ, എന്താ നമ്മുടെ ചുറ്റും ഒരു നിശബ്ദത . വാഹനങ്ങളുടെയും മറ്റും ശബ്ദമില്ല, കറുത്തിരുണ്ട പുകയില്ല .നല്ല സുഖമുള്ള കാറ്റ് " . അമ്മക്കിളി പറഞ്ഞു ;മോളേ ഇപ്പോൾ കൊറോണക്കാലമാണ് . മനുഷ്യർക്കാർക്കും ഇപ്പോൾ വെളിയിൽ ഇറങ്ങിക്കൂടാ. അവർക്ക് lock down കൊടുത്തിരിക്കുകയാ . കൊറോണ വൈറസ് പകരാതിരിക്കാൻ മനുഷ്യർ തന്നെ വിചാരിക്കണം. അവരിപ്പോൾ പുറത്തിറങ്ങിയാൽ ജീവന് ആപത്താണ് . അമ്മയുടെ മറുപടി കേട്ട് കുഞ്ഞിക്കിളി പറഞ്ഞു. എന്തായാലും നന്നായി. നമുക്ക് കുറച്ചെങ്കിലും സ്വൈര്യമായി ഇരിക്കാമല്ലോ. അമ്മ പറഞ്ഞു; മോളെ ഒരിക്കലും അങ്ങനെ പറയരുത് , നമുക്ക് ഭക്ഷിക്കാനുള്ള ധാന്യങ്ങൾ കൃഷി ചെയ്യുന്ന കർഷകർ പോലും ഇപ്പോൾ നട്ടംതിരിയുകയാണ് . ഏതുവിധം എങ്കിലും ഈ മഹാമാരിയിൽ നിന്ന് അവരെ രക്ഷിക്കാൻ നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം .
|