അയലത്തെ വീട്ടിലെ
പശുവിന് ഗർഭം നിറഞ്ഞു
ഇവിടത്തെ വീട്ടിലെ പാലുനിലച്ചു
പശുവിന്റെ പ്രസവം ഞാൻ കാത്തു മടുത്തു
പാലിന്റെ മാധുര്യം നാവിൽ നുണഞ്ഞു
ഒരു ദിനം തിങ്കൾ പശുവങ്ങ് പ്രസവിച്ചു
എല്ലാർക്കും അൽഭുതം
നാട്ടാർക്കും അൽഭുതം
പശുവിൻ കിടാങ്ങൾ രണ്ടണ്ണമുണ്ട്
ഓടുന്നു ചാടുന്നു മുറ്റം നിറയെ
പശുവിന്റെ ഉടമസ്ഥൻ കിട്ടേട്ടൻ ചൊല്ലുന്നു
കിടാങ്ങൾക്ക് പേരൊന്നു ചൊല്ലി ടൂ മോളെ
ഉടനെ ചിരിച്ചു ഞാൻ ചൊല്ലിടുന്നു
ഒന്നിന് കൊറോണ മറ്റൊന്നിന് കോവിഡും
കേട്ടവരൊക്കെയും പൊട്ടി ചിരിച്ചു