ആർക്കും വേണ്ടാത്ത ചക്കയിന്നുതാരമായ്......... ബർഗറും പഫ്‍സും, ചിക്കൻചില്ലിയും എല്ലാം ഔട്ടായ്........ പറമ്പിൽ ഈച്ചയും ഉറുമ്പും പ്രാണികളും തിന്നു വേണ്ടാതെ- യിട്ടിരുന്ന ചക്കയിന്നു താരമായ് ............ ചക്ക കൊണ്ടൊരു ഷേക്കും ജാമും ചക്ക കൊണ്ടൊരു തോരനും കൂട്ടാനും ചക്കച്ചില്ലിയും ചക്കക്കട്ലറ്റും........ അമ്മമ്മോ ! ഇതെന്തൊരു മലയാളി ചക്കയേ തിരിച്ചറിയാനൊരു കൊറോണക്കാലവും വേണ്ടിവന്നോ വിലയില്ലാത്തവന് വിലയുള്ള കാലമായി കൊറോണക്കാലം മാറിയോ ? മാറാവ്യാധിക്കും മനുഷ്യനെ മാറ്റാൻ കഴിയുമോ ?