എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/മഹാ മാരിയുടെ മുന്നിലെ ലോകം..
മഹാ മാരിയുടെ മുന്നിലെ ലോകം..
ലോകം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഭീതിയാണ് കൊറോണ. ശാസ്ത്രജ്ഞന്മാർ ഇതിനെ കോവിഡ് 19എന്നും പേരുനൽകി. വിളിക്കാതെ വന്ന കാറ്റുപോലെ ആണ് ജനങ്ങളിലേക്ക് ഇത് അടുക്കുന്നത്. രോഗം ബാധിച്ച മരണപ്പെടുന്ന വർ നിറഞ്ഞൊഴുകുകയാണ്. രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. മരണത്തിന്റെ വാക്കിലൂടെ ആണ് ലോകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.തെളിനീര് ഒഴുകുന്ന ഗംഗ ,സിന്ധു , നെയിൽ മറ്റു നദികളിലൂടെ എല്ലാം ഒഴുകുന്നത് കണ്ണീർത്തുള്ളികൾ ആണ്. ഇഷ്ടപ്പെട്ടവരെ എല്ലാം പെട്ടെന്ന് അകറ്റുന്നത് കാലത്തിന്റെ കുസൃതി യാണ്. മഹാമാരിയുടെ മുന്നിൽ അകപെട്ടു നിൽക്കുകയാണ് ജനങ്ങൾ.. വേർപാടുകളുടെ ദിനങ്ങളാണ് എന്നും മനുഷ്യർ കഴിച്ചുകൂട്ടുന്നത്. മാസങ്ങൾ പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങൾ പോലും മരണത്തെ നേരിൽ കണ്ടു കൊണ്ടിരിക്കുകയാണ്. പേറ്റുനോവിന്റെ പാര വർശ്യത്തിലും പൊന്നോമനയെ പുൽകാൻ ആവാതെ ഓരോ അമ്മ മനസ്സും വിങ്ങി പൊട്ടുകയാണ്. അമ്മയുടെ മാറിലെ നറു ചൂടുമായി കഴിയേണ്ട കുഞ്ഞുങ്ങൾ ചില്ലിൻ കൂട്ടിൽ അകപ്പെടുമ്പോൾ അമ്മയുടെ മനസ്സിലെ വേർപാടിൻ വേദന അതിരില്ലാത്തത് ആണ്. അത് അനുഭവിച്ചുകൊണ്ടിരിക്കുന്ന പല അമ്മമാരും ഇപ്പോഴും മനുഷ്യരുടെ ഇടയിൽ ഉണ്ട്. ഹൃദയത്തിൽ ഒഴുകുന്ന സ്നേഹത്തിന്റെ മാധുര്യം പങ്കുവെക്കാൻ ആകാതെ തകർന്നു പോകുന്ന മാതാപിതാക്കളുടെയും ഹൃദയത്തിലെ വേദന പറഞ്ഞാൽ തീരുകയില്ല. ഈ അവസരത്തിൽ ഇന്ത്യൻ സർക്കാർ ജനങ്ങളുടെ സംരക്ഷണത്തിനായി എടുത്ത മുൻകരുതലാണ് ലോക്ക് ഡൗൺ. പക്ഷേ... ലോക്ക് ഡൗൺ നിയമം അധികമാരും പാലിച്ചു വരുന്നില്ല. ഡോക്ടർമാരും പോലീസ് മാരും രാപ്പകലില്ലാതെ വെയിലത്തും മഴയത്തും നിയമം ലംഘിക്കുന്നവരെ പിടിക്കാൻ കഷ്ടപ്പെടുകയാണ്. ട്രോൺ പോലെ പല ഉപകരണങ്ങളും ഇതിനായി അവർ ഉപയോഗിക്കുന്നുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെ വിനോദ യാത്രകളിലും കൂട്ടുകാരും നാട്ടുകാരും കുടുംബക്കാരും ഒത്തു സമ്പർക്കത്തിൽ ഏർപ്പെടുന്ന ചില ദുഷ്ട മനുഷ്യർ ഉണ്ട് അവരുടെ കുടുംബക്കാരുടെ സമാധാനവും സന്തോഷങ്ങളും കളയുന്നത് ഇവരാണ് കുടുംബക്കാർക്ക് രോഗമുണ്ടാക്കുന്നതും, അവരെ മരണത്തിന് ഇരയാക്കുന്നതും അവർ തന്നെയാണ്. അത് അവർ അവരുടെ പ്രിയപ്പെട്ടവരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അത് അവർ തന്നെ അനുഭവിക്കും. പല നാടുകളിലും കുടുങ്ങിക്കിടക്കുന്ന ചില പ്രവാസികളുണ്ട്. വിമാനയാത്ര മുഴുവൻ നിർത്തി വെച്ചതോടെ സ്വന്തം നാട്ടിൽ എത്താൻ പോലും ആവാതെ ഭാര്യമാരേയും കുഞ്ഞുങ്ങളെയും കാണാതെ കിടക്കുകയാണ് അവർ. അവരുടെ മുന്നിൽ തെളിയുന്ന വയലെല്ലാം അവർ ചെയ്യുന്നു. ചിലർ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. ഈ അവസരത്തിൽ പലരും പലരെയും സഹായിക്കാൻ ഒരുങ്ങുന്നുണ്ട്. അവർ പാവപ്പെട്ടവർക്ക് കിറ്റുകളും, പല ചരക്കുകളും വിതരണം ചെയ്യുന്നു. എന്നാൽ അവർ പാവപ്പെട്ടവർ മാത്രമേ വേദന അനുഭവിക്കുന്നുള്ളൂ എന്നാണ് കരുതുന്നത്. നാട്ടിലുള്ള പ്രവാസികളും പാവപ്പെട്ടവരുടെയും പണക്കാരുടെയും ഇടയിലുള്ള ചില കുടുംബങ്ങളുമുണ്ട്, ഈ കൊറോണ കാലത്ത് പട്ടിണി കിടക്കുന്നവർ. ഇതൊന്നും ആരും അറിയുന്നില്ല. മതിവരുവോളം കഴിച് ആർത്തുല്ലസിച്ച് നടക്കുകയാണെന്ന് ആണ് അവർ കരുതുന്നത്. എന്നാൽ പട്ടിണി കിടക്കുകയാണ് എന്ന് ആരും ഓർക്കുന്നില്ല. ഈ കൊറോണ കാലത്ത് പാവപ്പെട്ടവരും പണക്കാരും സമന്മാരാണ്. ജോലിക്കു പോലും പോകാനാവാതെ അവർ വീട്ടിനുള്ളിൽ കഴിയുകയാണ്. അടുപ്പിൽ തീ പുകച്ചിട്ട് ദിവസങ്ങളോളം ആയിട്ടുണ്ടാവും. അവരുടെയെല്ലാം മനസ്സറിഞ്ഞ് ധനമായോ ധാന്യം ആയോ സഹായിക്കണം. അവർക്ക് നമ്മളെക്കൊണ്ട് കഴിയുന്നത് ചെയ്തുകൊടുക്കാൻ മനുഷ്യർ ബാധ്യസ്ഥരാണ്. പാവപ്പെട്ടവർ പണക്കാർ എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും സഹായിക്കാൻ മനസ്സ് കാട്ടണം. എന്ന ലക്ഷ്യം കൂടി ഈ കൊറോണയുടെ പിറകിലുണ്ട്. കൊറോണ ബാധിതരുടെ ചങ്ങലക്കണ്ണികൾ പോലെ ഈ അടുത്ത കാലത്ത് പര ന്നുനടക്കുന്ന കാര്യമാണ് വ്യാജവാർത്തകൾ. കൊറോണ യെക്കാൾ വലുതായി പറഞ്ഞുകൊറോണ യെക്കാൾ വലുതായി പരന്നു പിടിക്കുന്നത് വ്യാജവാർത്തകൾ ആണ്. ഒപ്പം തരികൾ പോലെയുള്ള വാർത്തകളെ വലിയ മത്തൻ പോലെയുള്ളത് ആക്കുന്നത് ഓരോ മനുഷ്യരും ആണ്. അതിൽ ജനങ്ങൾ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. നമ്മുടെ കേരള സമൂഹത്തിലെ ഓരോ ജീവനുകളും നഷ്ടപ്പെടുത്തുവാനും വീണ്ടെടുക്കുവാനും നവമാധ്യമങ്ങൾക്ക് കഴിയും. "ഭൂമി നമ്മുടെ അമ്മയാണ്" മനുഷ്യൻ ജനിച്ചു വീണത് മുതൽ മരിക്കുന്നതുവരെ ആവശ്യമായതെല്ലാം അമ്മ നമുക്ക് ഒരുക്കിവെച്ചിട്ടുണ്ട്. പക്ഷേ മനുഷ്യന്റെ ആർത്തിയും അത്യാഗ്രഹവും മൂലം സ്വപ്നങ്ങളെയും പ്രതീക്ഷകളെയും സാക്ഷിനിർത്തി കാലം അതിന്റെ യഥാർത്ഥരൂപം കാണിച്ച് തുടങ്ങി. ഭൂമി നമ്മളെ പരീക്ഷിക്കാൻ കാരണക്കാർ ആകുന്നത് ഓരോ മനുഷ്യരും തന്നെയാണ്. നൈമിഷികമായ ഓരോ മനുഷ്യരുടെയും ജീവിതത്തിന് തിരശ്ശീല വീഴുന്നതിനു മുന്നേ ഒരു കൊച്ചു നന്മ ചെയ്യുന്നത് ഒരു ലക്ഷം സമ്പത്തിനേക്കാൾ വലുതാണ്. ഒരാൾ ഒറ്റയ്ക്ക് പ്രവർത്തിച്ചാൽ ഈ മഹാമാരിയെ തുരത്താൻ കഴിയുകയില്ല. പക്ഷേ ഈ ലോകം മുഴുവൻ ഒന്നിച്ചു പ്രവർത്തിച്ചാൽ ഉറപ്പായും എല്ലാ മഹാമാരികളെയും ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻആകും. അമ്മ കത്തിച്ചുവെച്ച നന്മയുടെ തിരി ഒരു തിന്മയുടെ കാറ്റിനും ഇരയാക്കുന്നത്..
|