അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കൊറോണ കാലത്ത് ചെയ്യേണ്ടവ

കൊറോണ കാലത്ത്‌ ചെയ്യേണ്ടവ


    ഒരു വ്യക്തി എന്ന നിലയിൽ എല്ലാവരും നിർബന്ധമായും പാലിക്കേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വം എന്നത് കേവലം ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ല. വ്യക്തിശുചിത്വം എന്നതു പോലെ തന്നെ പാലിക്കപ്പെടേണ്ട ചില ശുചിത്വങ്ങളാണ് പരിസര ശുചിത്വം,ഗൃഹ ശുചിത്വം, സാമൂഹ്യ ശുചിത്വം തുടങ്ങിയവ. വ്യക്തിശുചിത്വം ആരംഭിക്കുന്നത് അവരവരുടെ വീടുകളിൽ നിന്ന് തന്നെയാണ്. വീടുകൾ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക, ച‌പ്പുചവറുകൾ, മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്ത് പരിസരം ശുചിയാക്കുക. വ്യക്തി എന്ന നിലയിൽ നമ്മൾ പാലിക്കേണ്ട ചില ശുചിത്വങ്ങൾ ഉണ്ട്. രാവിലെയും വൈകിട്ടും പല്ല് തേക്കുക, ദിവസവും രണ്ട് നേരം കുളിക്കുക, ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകുക, നഖങ്ങൾ വെട്ടി വൃത്തി ആക്കുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയവ. 
      
    സാമൂഹ്യ ശുചിത്വം നമ്മുടെ നിത്യജീവിതത്തിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു അതുകൊണ്ടാണ് നമ്മുടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വഛ് ഭാരത് പദ്ധതി ആവിഷ്ക്കരിച്ചത്. വിദ്യാർത്ഥിളായ നമ്മൾ നമ്മുടെ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ബാദ്ധ്യസ്ഥരാണ്. കോവിഡ് 19 എന്ന വൈറസ് ലോകം മുഴുവനും വ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ നാം ഓരോരുത്തരും വ്യക്തിശുചിത്വത്തിന് മുൻതൂക്കം നൽകണം. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പരുത്, സാമൂഹിക അകലം പാലിക്കുക. കോവിഡ് 19 ഒരു പാഠമായി കരുതി നമ്മുടെ തലമുറയും വരുംതലമുറയും ശുചിത്വത്തെ ഒരു പടച്ചട്ടയായി കണ്ട് വൈറസുകളെയും രോഗങ്ങളേയും പ്രതിരോധിക്കുക.

സിബിൽ സോണി
5B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം