മരണത്തിൽ വാക്കുകൾ, ഭൂമിക്ക് തണലേകി മരച്ചില്ലകൾ. ഒരു മരത്തൈ നൽകും ഒരായിരം ജീവൻ. അറിവായി നിറവായി നീർക്കണങ്ങൾ. പുഴകൾക്ക് കുളിരേകി മഴയെന്ന പുതുമൊഴി. വിടരുന്ന നന്മ തൻ മരച്ചില്ലകൾ അടരുമീ ഇലത്തുമ്പ് ചൊല്ലിടുന്നു: ഇനിയും തളിരായ് പുനർജനിക്കാം. തകരുന്ന ജീവിത സാഗരങ്ങൾ, മനസാക്ഷി വറ്റാത്ത ഹൃദയമേ ഏകു നീ, ഒരു തൈ മരം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത