പച്ച വിരിച്ച വയലേലകൾക്ക് കുളിരുമായ് ഒഴുകുന്ന പുഴയും കുഞ്ഞു കിളിപ്പാട്ടും മനസിന് തണൽ വിരിക്കും തെങ്ങും കവുങ്ങും വാഴയും മധുരമായ് ആർദ്രമായ് മണ്ണിന് പശിമ പകരും ജൈവാംശം തെല്ലൊന്നകറ്റിടാതെ മണ്ണിൻ മാറിടം കാക്കും ശുചിത്വ മായ് ഗ്രാമവാസികൾ അതിലൂടെ ഞങ്ങൾക്ക് ഉണർവേകും പൊതുജനാരോഗ്യമെന്ന സുകൃതം