ശുചിത്വം

നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. മല വിസർജനത്തിന് ശേഷം കൈ സോപ്പുപയോഗിച്ച് കഴുകുക. കൈയ്യിലെ നഖം വൃത്തിയായി സൂക്ഷിക്കുക. കുടിക്കാൻ തിളപ്പിച്ചാറിയ വെളളം മാത്രം ഉപയോഗിക്കുക. വെളളം എപ്പോഴും അടച്ച് സൂക്ഷിക്കുക. കിണറിന് ആൾമറ കെട്ടി കിണറിലെ വെളളം മലിനമാവാതെ സൂക്ഷിക്കുക. പരിസരവും വൃത്തിയായി സൂക്ഷിക്കുക. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യാതിരിക്കുക. ആഹാര സാധനങ്ങൾ എപ്പോഴും അടച്ച് സൂക്ഷിക്കുക. പഴകിയും മലിനവുമായ ആഹാരസാധനങ്ങൾ കഴിക്കാതിരിക്കുക. പഴവർഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. കുഞ്ഞുങ്ങൾക്ക് കഴിവതും മുലപ്പാൽ മാത്രം നൽകാൻ ശ്രമിക്കുക.

ഇന്ന് നാം നേരിടുന്ന കോവിഡ് എന്ന മഹാമാരിക്ക് പ്രധാന കാരണം ശുചിത്വമില്ലായ്മ തന്നെയാണ്. വൃത്തിയില്ലാത്ത ഭക്ഷണവും വെളളവും കുടിക്കുക, ശരീരം വൃത്തിയാകാതെ നിൽക്കുക, അതുപോലെ വീടും പരിസരവും വേണ്ടത്ര വൃത്തിയാക്കാതിരിക്കുക, ഇതെല്ലാം കൊണ്ട് ഇന്ന് നാം പുറത്ത് പോലും ഇറങ്ങാനാവാതെ വീട്ടിൻറെ ഉളളിൽ തന്നെ ലോക്ക്ഡൌൺ ചെയ്യപ്പെട്ടിരിക്കയാണ്. നാം നന്നായി മാറണം. അല്ലെങ്കിൽ കോവിഡ് പോലത്തെ മഹാമാരി നമ്മെ വിട്ട് പോകില്ല. ഇത്തരത്തിലുളള പകർച്ച രോഗങ്ങൾ ഇനിയും വരും. അത് കൊണ്ട് എല്ലാവരും ശുചിത്വം പാലിക്കുക. പകർച്ച രോഗങ്ങൾ വരാതിരിക്കാൻ എല്ലാവരും ശ്രമിക്കുക.

STAY HOME STAY SAFE
 

ആൽവിൻ ഉദയൻ
2 ചിറ്റാരിപ്പറമ്പ് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം