ജി എൽ പി ബി എസ് കുമാരപുരം/അക്ഷരവൃക്ഷം/കൊറോണ

22:32, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

അച്ഛൻ,അമ്മ,സഹോദരി,ഞാൻ.നാല്പേർ അടങ്ങുന്ന കുടുംബം.അമ്മയ്ക്കും അച്ഛനും ഉയർന്ന ജോലി.അടുത്തുള്ളവരുമായി സംസാരിക്കാനോ സഹകരിക്കാനോ ഞങ്ങൾക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു.അടുത്തവീട്ടിലെ കുട്ടികൾ കളിക്കുന്നതും സൊറപറഞ്ഞിരിക്കുന്നതും ഞങ്ങൾ ബാൽക്കണിയിൽനിന്ന് നോക്കുമായിരുന്നു.അവരോടൊപ്പം കളിക്കാൻ അമ്മ സമ്മതിക്കുമായിരുന്നില്ല.വർഷങ്ങൾ കടന്നുപോയി.ഞാൻ പ്ലസ്ടു പാസ്സായി.അമ്മയുടെ ആഗ്രഹപ്രകാരം ഞാൻ വിദേശത്ത് എം.ബി.ബി എസ്സിനു ചേർന്നു.ഒരു വർഷം കഴിഞ്ഞു. ഞങ്ങൾ താമസിക്കുന്ന ഹോസ്റ്റലിലെ ഒന്നുരണ്ടു കുട്ടികൾക്ക് കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടു.അവരെ ആശുപത്രിയിൽ എത്തിച്ചു.മരുന്നു കഴിച്ചിട്ടും അവർക്കു കുറവില്ല.പെട്ടെന്ന് ഹോസ്റ്റലിൽ പനി പടർന്നുപിടിച്ചു.എല്ലാവരും പരിഭ്രമിച്ചു.ആരോഗ്യവകുപ്പ് ജാഗ്രതയോടെ ഇതിനെ കാണാൻ തുടങ്ങി.ഈ ജലദോഷം അത്ര നിസ്സാരമല്ല മാരകമായ വൈറസ് രോഗമാണെന്ന് കണ്ടെത്തി.പെട്ടെന്ന് എനിക്കും ജലദോഷം പിടിപെട്ടു. അവശനായി ഞാൻ കട്ടിലിൽ കിടന്നു.ദൈവമേ എങ്ങനെ നാട്ടിൽ എത്തും,കണ്ണിൽ ഇരുട്ടു കയറുന്നു.കൈകാലുകൾ തളരുന്നു നാവ് വരളുന്നു ശരീരം വലിഞ്ഞു മുറുകുന്നു തൊണ്ടപൊട്ടുന്നു ഒരു തുളളി വെളളത്തിനായി ഞാൻ ഉറക്കെ കരഞ്ഞു. ആ നിലവിളി ആരും കേട്ടില്ല.
പിന്നിട് കണ്ണ് തുറന്നുനോക്കുമ്പോൾ ചുറ്റും വെളുത്തകോട്ടിട്ടആൾരൂപങ്ങൾ.ഞാനാകെ പേടിച്ചുപോയി.പെട്ടെന്ന് ആ മുഖം ഞാൻ തിരിച്ചറിഞ്ഞു”.മഹേഷ്-നീ?”.ബാൽക്കണിയിൽനിന്ന് കൈവീശിക്കാണിക്കാറുളള ഞാൻ മിണ്ടാത്ത കൂട്ടുകാരൻ. കട്ടിയുളള വേഷത്തിനുളളിൽനിന്നും നേർത്ത സ്വരം . രാഹുൽ നീ വിഷമിക്കേണ്ട,വീട്ടിൽ വിവരമറിയിച്ചിട്ടുണ്ട്.ഞാൻ പതുക്കെ ചോദിച്ചു, നീ ഇവിടെ? ഞാൻ ഈ ആശുപത്രിയിലെ നഴ്സ് ആണ്.രണ്ടുദിവസമായി ഞാനാണ് നിന്നെ പരിചരിക്കുന്നത്.രോഗം ഭേദമാകാതെ നിനക്ക് ഇവിടെ നിന്ന് പോകാനാവില്ല.നിനക്ക് കൊറോണ എന്ന രോഗമാണ്. എന്താണ് കൊറോണ, ഞാൻ വായ് പിളർന്നു പോയി.അവനെന്നെ സമാധാനിപ്പിക്കാൻ നോക്കി.ഞാൻ അവനെ തൊടാൻ നോക്കി.പക്ഷേ സാധിച്ചില്ല.അവനെന്നെ മെല്ലെ തലോടി.നീ വിഷമിക്കേണ്ട,ഞാൻ നിന്നോടൊപ്പമുണ്ട്.അയൽക്കാരനായ ആ കൂട്ടുകാരൻറെ സ്നേഹത്തിനുമുൻപിൽ ഞാൻ തളർന്നുപോയി.എല്ലാം ദൈവനിശ്ചയം.എവിടെ ഞങ്ങളുടെ പണവും പ്രതാപവും. കൊറോണ എന്ന മഹാമാരിക്കുമുൻപിൽ ജാതിയില്ല, മതമില്ല, സമ്പത്തില്ല, സ്നേഹം മാത്രം.

നിഥിൻ എം
IV A കുമാരപുരം നോർത്ത് ജി എൽ പി എസ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ