ഒരു ദിവസം ഒരു മുയൽക്കുട്ടൻ കാട്ടിലൂടെ നടന്നു പോകുകയായിരുന്നു.
പെട്ടെന്ന് ഒരു സിംഹം അവന്റെ മുമ്പിലേക്ക് ചാടി വീണു.
മുയൽക്കുട്ടന് പേടിയായി. അവൻ നല്ല സൂത്രക്കാരൻ ആയിരുന്നു.
അവൻ പറഞ്ഞു, "എടാ സിംഹമേ, എന്നെ കണ്ടാൽ എല്ലാവരും പേടിച്ചോടും".
"എന്നാൽ അതൊന്നു കാണണമല്ലോ "സിംഹം പറഞ്ഞു.
സിംഹം അടുത്തുള്ള കാട്ടിൽ ഒളിച്ചിരുന്ന് നോക്കാൻ തുടങ്ങി.
ആ തക്കത്തിന് മുയൽക്കുട്ടൻ അവന്റെ മാളത്തിൽ കയറി.
എന്നിട്ട് പറഞ്ഞു " മണ്ടൻ സിംഹമേ, എന്നെ കണ്ടിട്ടല്ല എല്ലാവരും പേടിച്ചോടുന്നത് , നിന്നെ കണ്ടിട്ടാണ് " .
അപ്പോഴാണ് സിംഹത്തിന് തന്റെ മണ്ടത്തരം മനസ്സിലായത്.