മരണത്തിൻെറ വക്കോളമെത്തുമീ പ്രകൃതിക്കു തണലേകി താങ്ങായ് മരച്ചില്ലകൾ പുഴകൾക്കു കുളിരേകി മഴയെന്ന വരമേകി തുടരുന്നു തൻ മക്കൾ തൻ ചെയ്തികൾ അറിയേണമോരോ മഴുവുയർത്തുമ്പൊഴും തകരുന്ന ജീവിത സാഗരങ്ങൾ അടരും ഇലത്തുമ്പുകൾ ചൊല്ലുന്നു പ്രകൃതി നീയും തളിരായ് പുനർജനിക്കാം മനസ്സാക്ഷി വറ്റാത്ത ഹൃദയമേ വരും തലമുറക്കായ് ഒരു തൈനടാം..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത