ഞാൻ അടുക്കുകയാണ്; ലക്ഷ്യത്തിലേക്ക്, മൈലുകൾ താണ്ടി ഞാൻ എത്തുകയാണ്, ജീവനുരുളുന്ന വഴികളിൽ , വഴിക്കണ്ണായ് അമ്മ കാത്തിരിപ്പുണ്ടാകും ഒതുക്കുകല്ലുകൾ ചവിട്ടിയിറങ്ങവേ നനുത്ത ചിരിക്കിടയിലും കണ്ണീരിൻ - നോവൊരിക്കൽ അറിഞ്ഞതാണ് ഇനി വയ്യ ; കാത്തിരിപ്പിനി വയ്യ . പലായനത്തിലൂടെ സ്വയം ഒറ്റക്കായ - ഈ വിജനതയിൽ നിന്നാണ് , എനിക്കുള്ള ഉൾവഴികൾ ആരംഭിക്കുന്നത്: ഇവിടെനിന്നുമാണ് ഞാനിനി പിന്നിലേക്ക് - നടക്കേണ്ടത് . അമ്മിഞ്ഞപ്പാലിന്റെ രുചിയിലേക്ക് ... ദൂരെ വീടെന്ന മരുപ്പച്ചയിലേക്ക് ...