സ്വർഗ്ഗത്തിൽ കേൾക്കുന്നുണ്ട്
ഈ കരച്ചിൽ
ശ്വാസം കിട്ടാതെ
പനിച്ച് വിയർത്തു
നീ കരയുന്നത് കേൾക്കുന്നുണ്ട്
ഇങ്ങ് സ്വർഗ്ഗത്തിൽ
ഇനി ചെയ്യില്ല എന്നു നീ കേഴുന്നുണ്ട്
കൊല്ലില്ല,ചതിക്കില്ല
വെട്ടിപ്പിടിക്കില്ല, പറ്റിക്കില്ല
നശിപ്പിക്കില്ല. പാഴാക്കില്ല
എന്തെല്ലാം എണ്ണിക്കരച്ചിലുകൾ
കേൾക്കുന്നുണ്ടിവിടെ.
തിരുത്താൻ അവസരമേറെ
തന്നിട്ടും നീ മാത്രം മാറിയില്ല
അയ്യേ ! നിനക്കുളുപ്പില്ലേ
ഇങ്ങനെ ആണയിടാൻ
ഇല്ല ! ഇനി അവസരങ്ങൾ
അധികം തരാൻ നിനക്ക്
വൃത്തിയാക്കുക അകവും
പുറവും, ഇനിയെങ്കിലും
മനസ്സിലാകുക, ഈ ഭൂമി
നിനക്ക് മാത്രമായ്
സൃഷ്ടിച്ചതല്ലെന്നു.
നന്നാവുക ഇനിയെങ്കിലും
ഇങ്ങനൊരു ഓർമ്മപ്പെടുത്തൽ
ഇനിയുണ്ടാവില്ല !