ശ്യാമും കൂട്ടുകാരും സ്കൂളിൽനിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു. കളിച്ചുചിരിച്ച് സംസാരിച്ചുകൊണ്ടാണ് അവരുടെ വരവ്. പെട്ടെന്ന് ഒരു രൂക്ഷഗന്ധം അവർക്ക് അനുഭവപ്പെട്ടു. എല്ലാവരും < മൂക്കുപൊത്തി. എന്തായിരിക്കും ഈ ദുർഗന്ധം? അവർ പരസ്പരം ചോദിച്ചു. കുട്ടികൾ ചുറ്റുപാടും നോക്കി. മുതിർന്നവരെല്ലാം മൂക്കും പൊത്തിക്കൊണ്ട് കടന്നുപോകുന്നുണ്ട്. അവരാരും ഒന്നും < ശ്രദ്ധിക്കുന്നില്ല.
എന്നാൽ ശ്യാം പറഞ്ഞു വരൂ കൂട്ടുകാരേ നമുക്ക് അത് എന്താണെന്ന് നോക്കാം. അവർ നോക്കുമ്പോൾ വഴിയരികിൽ ഒരു പൂച്ചക്കുട്ടി ചത്തു കിടക്കുന്നു. അവർക്ക് സങ്കടമായി. ഇതിന് < എന്തുപറ്റിയതായിരിക്കും?ഏതെങ്കലും വണ്ടി തട്ടിയതായിരിക്കും. നമുക്ക് അതിനെ മറവുചെയ്യാം. ശ്യാം പറഞ്ഞു. അവർ തൊട്ടടുത്ത വീട്ടിൽനിന്നും ഒരു മൺവെട്ടി വാങ്ങി കുഴിയെടുത്ത് ആ പൂച്ചക്കുട്ടിയെ < മറവുചെയ്തു.
വീട്ടിലെത്താൻ വൈകിയതിൻറെ കാരണം അന്വേഷിച്ച ശ്യാമിന്റെ അമ്മയോട് അവൻ കാര്യങ്ങൾ വിവരിച്ചു. ഇതുകേട്ട അമ്മപറഞ്ഞു നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ് മോനേ. അത് < അവിടെക്കിടന്ന് അഴുകി അണുക്കൾ വ്യാപിച്ച് പകർച്ചവ്യാധികൾ ഉണ്ടാവുകയോ, കാക്കയോ മറ്റോ കൊത്തി കിണറ്റിലിട്ട് കിണർവെള്ളം മലിനമാകുകയോ ചെയ്യുമായിരുന്നു. എന്നാൽ നിങ്ങൾ < ശരിയായ സമയത്ത് വേണ്ടതുപോലെ ചെയ്തു. അച്ഛനമ്മമാർ അവരെ അഭിനന്ദിച്ചു.
|