ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/കരുതലോടെയിരിക്കാം
കരുതലോടെയിരിക്കാം
മലയാളത്തിന്റെ പ്രിയ എഴുത്തു കാരനും ജ്ഞാനപീഠ ജേതാവുമായ തകഴി രചിച്ച കഥയാണ് വെള്ളപ്പൊക്കത്തി ൽ.ആ കഥയിലെ ചേന്നന്റെ നായ പുരയ്ക്കു മുകളിൽ പെട്ടു പോയപ്പോൾ അവനനുഭവിച്ച മാനസികസങ്കർഷങ്ങളെന്തൊക്കെയാണോ അതു തന്നെയാണ് ഇന്ന് ഏതൊരു മനുഷ്യന്റെയുള്ളിലും .പക്ഷെ ഒരു വ്യത്യാസം മാത്രം, ആ നായയെ രക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ നമ്മെ രക്ഷിക്കാൻ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ,ലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകരും, പോലീസുകാരും നമ്മോടൊപ്പമുണ്ട്.കുറച്ചു ദിവസം ക്ഷമയോടെ വീട്ടിലിരുന്നാൽ കൊറോണയെ പ്രതിരോധിച്ച് കീഴ്പ്പെടുത്താൻ നമുക്കാവും. പക്ഷെ സർക്കാർ നൽകുന്ന നിർദ്ദേശങ്ങളൊന്നും പാലിക്കാതെ പുറത്തിറങ്ങുന്ന നാം ഓരോരുത്തരും ഒന്നാലോചിക്കുക, നാം പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ അപകടത്തിലാവുന്നത് നമ്മുടെ ജീവൻ മാത്രമല്ല, നമ്മുടെ വീട്ടിലേയും സമൂഹത്തിലേയും ഒരുപാടു പേരുടെ ജീവനാണ്. നമ്മൾ കാരണം വേദനയനുഭവിക്കേണ്ടത് ആയി രക്കണക്കിനു പേരാണ്. കുറച്ചു ദിവസം വീട്ടിൽ നിന്നും പുറത്തിറങ്ങരു തെന്ന് കേട്ടപ്പോൾ പലരും അമ്പ രന്നു. അയൽപ്പക്കത്തെ കൂട്ടുകാരൊത്ത് പാടത്തും റോഡിലും കൂട്ടം ചേർന്നു ഫുട്ബോളുകളിയും ക്രിക്കറ്റും. നാളെ ഇത് പോലെ കളിക്കണമെങ്കിൽ ഇന്നു വീട്ടിലി രുന്നേ തീരു. അനാവശ്യമായി പുറത്തിറങ്ങുന്നവരോട് കൈകൂപ്പിയാണ് പോലീസുകാർ അപേക്ഷിക്കുന്നത്. സ്വന്തം ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുകയാണ് ആരോഗ്യ പ്രവർത്തകർ. ദിനംപ്രതിയുയരുന്ന മരണ സംഖ്യ ഏവരേയും ഞെട്ടിക്കുന്നതാണ്. വളരെ മികച്ച രീതിയിൽ കേരളം കൊറോണയെ പ്രതിരോധിക്കു ന്നുണ്ട്. മികച്ച പ്രതിരോധം കാഴ് ചവെക്കുന്ന നമ്മളെ ലോക രാഷ്ട്രങ്ങൾ മാതൃകയാക്കിയിരിക്കുന്നു. അംബരചുംബികളായ കെട്ടിടങ്ങളും, മികച്ച ജീവിത സൗകര്യങ്ങളും കണ്ട് വികസിത രാജ്യമെന്നു നാം വിശ്വസിച്ചിരുന്ന പല രാജ്യങ്ങളും ഒരു കുഞ്ഞൻ വൈറസിനു മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു. ചികിത്സാരംഗത്ത് തങ്ങളൊന്നുമല്ല എന്നവർ മനസിലാക്കിയിരിക്കുന്നു.പുറമേ കാണുന്ന പ്രൗഢിയിലല്ലാ കാര്യം. അമേരിക്ക, ഇറ്റലി ,സ്പെയിൻ തുടങ്ങിയ വികസിത രാജ്യങ്ങൾ കൊറോണയ്ക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നു. വാഹനങ്ങളിൽ കിടന്ന് രോഗികളുടെ മൃതദേഹങ്ങളഴുകുന്ന അവസ്ഥ നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു.ഇപ്പോഴിതാ മരണ സംഖ്യ മൂന്നു ലക്ഷത്തോട് അടുത്തിരിക്കുന്നു. നിപയെ പ്രതിരോധിച്ചു കീഴ്പ്പെടുത്തിയതുപോലെ നമ്മൾ കൊറോണയേയും കീഴ്പ്പെടുത്തും . ഇനിയൊരു പ്രളയം കൂടിയുണ്ടാവുമോ എന്ന ആശങ്കയും ഉയർന്നു വരുന്നു. മനുഷ്യന്റെ അശാസ്ത്രീയമായ പ്രവൃത്തികൾ പ്രകൃതിയെ കുറച്ചല്ല വിഷമിപ്പിക്കുന്നത് .അതു തന്നെയാണ് നാമിന്നനുഭവിക്കുന്നത്. കഴിഞ്ഞ 2 പ്രളയവുമതിനുദാഹ രണങ്ങളാണ്.ആർക്കും പ്രവചിക്കുവാനാവാത്ത വിധം കാര്യങ്ങi രൂക്ഷമാവുന്ന ഈ സാഹചര്യത്തിൽ നമുക്ക് ഒന്നിച്ചു പ്രതിരോധിക്കാം, വീട്ടിലിരുന്നു കൊണ്ട് .സമൂഹത്തിന് ഒരു നല്ല മാതൃകയായി മാറാം. നമ്മളോരോരുത്തരിൽ നിന്നുമാവട്ടെ ഒരു നല്ല നാളെയുടെ തുടക്കം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |