ഒരോ മുള്ളിന്നുമപ്പുറം പുലരുന്ന പൂക്കളെ കാണാൻ പഠിപ്പിച്ചെന്നെ വളർത്തിയോളമ്മ... കൂരമ്പുകൾ വന്നെന്റെ ചോരയിറ്റിക്കേ... ഒരു ചിരിപ്പൂ വിടർത്താൻ കരുത്തു തന്നവൾ... കറുത്ത രാത്രികൾ കാലു തെറ്റിക്കേ... ഒരു പൂനിലാവെട്ടമായി കാൽ നടത്തിയോൾ... സഹനകാലത്തി- ന്നിടവപ്പാതിയിൽ മഴ നനക്കാതെൻ താങ്ങായി നിന്നവൾ...