ഒരോ മുള്ളിന്നുമപ്പുറം
പുലരുന്ന പൂക്കളെ
കാണാൻ പഠിപ്പിച്ചെന്നെ
വളർത്തിയോളമ്മ...
കൂരമ്പുകൾ വന്നെന്റെ
ചോരയിറ്റിക്കേ... ഒരു
ചിരിപ്പൂ വിടർത്താൻ
കരുത്തു തന്നവൾ...
കറുത്ത രാത്രികൾ
കാലു തെറ്റിക്കേ... ഒരു
പൂനിലാവെട്ടമായി
കാൽ നടത്തിയോൾ...
സഹനകാലത്തി-
ന്നിടവപ്പാതിയിൽ
മഴ നനക്കാതെൻ
താങ്ങായി നിന്നവൾ...