മാമ്പഴം

മാമ്പഴം കഴിക്കാത്തവർ ഇന്ന് ആരും ഉണ്ടായിരിക്കില്ല. മാമ്പഴക്കാലത് മാവുകൾക് ഒപ്പം കുരുന്നു മനസുകൾ കൂടി പൂവിടുന്നു. അന്ന് രാവിലെ എണീറ്റ് വേറെ ആർക്കും കിട്ടരുത് എന്ന് കരുതി കൊണ്ട് വേഗം മാവിന്റെ അടുത്തേക് ഓടുന്നു. അന്നേരം മാവിനോട് എന്നും ഇല്ലാത്ത ഒരു സ്നേഹവും അടുപ്പവും ആയിരിക്കും. മാങ്ങ കിട്ടിയാൽ വളരെ സന്തോഷത്തോടെ കഴുകി കത്തി എടുത്തു മുറിച് പുഴു ഉണ്ടോ എന്നു നോക്കും. അന്നേരം പുഴു ഉണ്ടെങ്കിൽ സങ്കടത്തോടെ എറിഞ്ഞിട്ട് അടുത്തത് തിരയും. അങ്ങനെ അടുത്തത് കിട്ടി അത്‌ തിന്നു കഴിഞ്ഞാലും ആ മധുരം വായിൽ നിറഞ്ഞു നില്കും. ഈ കൊറോണ കാലം അങ്ങനെയുള്ള നല്ല നാളുകളും നമുക്ക് തിരിച്ചു തന്നു.

അമൃത
7 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂ‍ർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം