കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/ലോക്ഡൗൺ വിശേഷങ്ങൾ
ലോക്ഡൗൺ വിശേഷങ്ങൾ
തൊടിയിലൂടെ ഉമ്മയുടെ കൈയ്യും പിടിച്ച് നടക്കുമ്പോഴാണ് തെങ്ങിൻെറ ഒാല കണ്ടത് .ഉമ്മ തെങ്ങിൻെറ ഒാല കൊണ്ട് ചൂല് ഉണ്ടാക്കി. ഞാനും ഉമ്മയെ സഹായിച്ചു.ബാക്കി വന്ന തെങ്ങിൻെറ ഒാല കൊണ്ട് ഞാൻ കളിച്ചു അനിയത്തിയെയും കൂടെ കൂട്ടി. ഒാല കൊണ്ട് വാച്ച്,മാല,വള,മോതിരം എന്നിവ ഉണ്ടാക്കി.ഉപ്പ ഒാല കൊണ്ട് കുരു വിയെ ഉണ്ടാക്കി തന്നു .ഹായ്എന്തു രസം!തെങ്ങിൻ തുമ്പിൽ ആടി കളിക്കുന്ന കുരുവി.ഉപ്പ തെങ്ങിൻെറ ഒാല കൊണ്ട് പങ്ക ഉണ്ടാക്കി തന്നു.ആദ്യമായാണ് ഇങ്ങനെയൊരു പങ്ക കാണുന്നത്.അതുകൊണ്ട് ഞാനും അനിയത്തിയും കളിച്ചു.പിന്നീട് പായ ആണ് ഉണ്ടാക്കിയത്.പായ ഉണ്ടാക്കേണ്ടത് എങ്ങനെയെന്നു പഠിക്കാനും സാധിച്ചു.അങ്ങനെ പഠനത്തിലൂടെയും,കളിയിലൂടെയും ലോക്ഡൗൺ ദിവസങ്ങൾ പോകുന്നു.....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |