ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ പൊൻപുലരി
പൊൻപുലരി
കാലം വല്ലാത്ത കാലമാണെ കൊറോണ പടരുന്ന കാലമാണെ കാതിൽ കേൾക്കുന്ന കാര്യങ്ങൾ ഓർത്താൽ കരളു പിടയ്ക്കുന്ന കാലമാണെ വീട്ടിൽ ഇരിക്കേണ്ട കാലമാണെ വാർത്തകൾ കേൾക്കേണ്ട കാലമാണെ ആളിപ്പടരുന്ന വൈറസ്സിൻ കണ്ണികൾ അറുത്തു മുറിക്കേണ്ട കാലമാണെ ഒരുമിച്ചു നിൽക്കണം നമ്മളേവരും ഒരു നല്ല മാർഗം തെളിച്ചിടുവാൻ ഒരു നല്ല പോർ നാം പൊരുതിടേണം ഒരു നല്ല നാളേക്കായ് കാത്തിടേണം വന്നിടും നല്ലൊരു പൊൻപുലരി വൈറസില്ലാത്തൊരു പൊൻപുലരി വന്നിടും നല്ലൊരു പൊൻപുലരി സന്തോഷമുള്ളൊരു പൊൻപുലരി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത |