19:44, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26049(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനെന്ന ഭാവത്തിന്റഹമതിക്കു
മനുഷ്യ നീ എത്ര നിസ്സാരനെന്നു
കാലം മറുപടി തന്നു-കൊറോണ
മനുഷ്യകുലം മുടിച്ചൊതുക്കാൻ
കുഞ്ഞൻ കൊറോണ കൊലയാളിയായ് വന്നു
ധിക്കാരഭാവങ്ങൾ തച്ചുടക്കാൻ
മാനുജനെ മനുജൻ തിരിച്ചറിയാൻ
ബന്ധങ്ങൾ തൻ ആഴം കൂടുവാനായ്
കുഞ്ഞൻ കൊറോണ ഗുരുവായ് വന്നു
ഈ മഹാമാരി തൻ പ്രഹരത്തിൽ നിന്ന്
ഹേ മനുഷ്യ നീ ഇനി ഉണരൂ
ഹേ മനുഷ്യ നീ ഇനി ഉണരൂ
ജാതിമത വിദ്വേഷമകറ്റി
ഹേ മനുഷ്യ നീ ഇനി ഉണരൂ
ഹേ മനുഷ്യ നീ ഇനി ഉണരൂ