ജി.എച്ച്.എസ്. അഞ്ചച്ചവടി/അക്ഷരവൃക്ഷം/പിറന്നാൾ സമ്മാനം
പിറന്നാൾ സമ്മാനം
പതിവിന് എതിരായി അപ്പു അന്ന് നേരത്തെ എഴുന്നേറ്റു. കാരണം അന്ന് പിറന്നാളായിരുന്നു അവന് .പതിവുപേലെ വീടിന് ഉമ്മറത്ത് വന്നു നിന്നു. മുറ്റത്തേക്ക് നോക്കുമ്പോൾ നല്ല വൃത്തിയുള്ള അന്തരീക്ഷം.എല്ലാവരുടെയും വീട്ഇതുപോലെതന്നെ പക്ഷേ ഇവിടെയുള്ള പുഴയോരവും ചെറിയ കുറ്റിക്കാടുകളും വ്യത്തിയില്ലാതെ കിടക്കുന്നു. നാട്ടിൽ ധാരാളം കടകൾ ഉണ്ട് അവിടെയുള്ള എല്ലാ വിധ അവശിഷ്ടങ്ങളും ഇതുപോലെ ഉള്ള സ്ഥലങ്ങളിൽ ആണ് നിക്ഷേപിക്കുന്നത്. എന്ന് അവൻ ആലോചിച്ചു. വീടിന് മുറ്റത്ത് അവന് പഴയ ന്യൂസ് പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു നീളമുള്ള കുട്ട അവൻ പെട്ടന്ന് കണ്ടു . അവന് വീടിന് അകത്തു പോയി അതുപോലുള്ള കുട്ടകൾ ഉണ്ടാക്കാൻ തുടങ്ങി .കുട്ടകളുടെ പണി പൂറ്ത്തിയായപ്പോൾ അവന് അതെല്ലാം എടുത്ത് ആളുകൾ നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ കൊണ്ട് വച്ചു. അവിടെയുള്ള ആളുകൾ പതിവുപോലെ അവിടെ എത്തിയപ്പോൾ ഈ കുട്ടകൾ കണ്ടു. അവർക്ക് അത് ആർ വച്ചു എന്ന് മനസ്സിലായില്ല അവർ അതിൽ നിക്ഷേപിച്ചു മടങ്ങി. പിന്നെ കുട്ട കൾ നിറഞ്ഞപ്പോൾ അതിലുള്ള വസ്തുക്കൾ അതിന് അനുയോജ്യമായ രീതിയിൽ സംസ്കരിച്ചു. ഇതു കണ്ട നാട്ടുക്കാർ അവനെ അഭിനന്ദിക്കുകയും അവരിൽ ചിലർക്കൂടി അത് ഏറ്റെടുക്കുകയും ചെയ്തു.മാസങ്ങൾക്ക് ശേഷം ആ നാട് പൂർണമായി വ്യത്തിയായി തുടങ്ങി. അതുകാരണം അവരുടെ നാട്ടിൽ രോഗം കുറഞ്ഞു അവിടുത്തെ പരിസ്ഥിതി ശുചിയുളളതായി .അപ്പു ഇതിലെല്ലാം അഭിമാനിച്ചു. ആ വർഷത്തെ പിറന്നാൾ സമ്മാനം പ്രകൃതിക്ക് കെടുത്തതിൽ അവന് സന്തോഷിക്കുകയും ചെയ്തു .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |