ഇതെൻ്റെ കേരളം      
<poem>
                        ലോകമെങ്ങും കോവിഡ് ഭീതിയിൽ

ലോകമെങ്ങും മഹാമാരിയിൽ കീഴ്പ്പെടു ആയിരങ്ങൾ ആയിരങ്ങൾ മണ്ണിടയുന്നു നിശ്ചലമായീ ലോകം... ഒന്നിച്ചെതിർക്കുവാൻ കൊറോണയെ എവിടെയും സ്വർഗ്ഗം എൻ്റെ ഈ കേരളം ഏവർക്കും മാതൃകയായി പോരാടുന്നു വില കുറച്ച് കണ്ട സ്വദേശിയും വിദേശിയും  ഇന്ന് കൊതിക്കുന്നു ഇങ്ങെത്തിച്ചേരാൻ ഇന്നേവർക്കും മാതൃകയാണീ എൻ്റെ കൊച്ചു കേരളം ഏറെ കൊതിക്കുന്നെൻ വിദ്യാലയത്തിനെയും കാണാൻ കൊതിക്കുന്ന അധ്യാപകരേയും ഒന്നിച്ചു ചേരാൻ കൊതിക്കുന്ന സഹപാഠികളെയും ഇനി ഒരു നോക്കു കാണുവാൻ സാധ്യമല്ലയോ ഇനി എന്ന് നാം ഒന്നിച്ച് കളിക്കുവാൻ സാധിക്കും ഇനി എന്ന് നാം ഒന്നിച്ച് പഠിക്കുവാൻ സാധിക്കും ഇനി എന്ന് നാം ഒന്നിച്ച് ഉയരുവാൻ സാധിക്കും അറിയില്ലാർക്കും അത് ഇപ്പോഴും ... എല്ലാരും ഒന്നിച്ച് ഭീതിയിൽ ഭവനത്തിൽ എന്നാൽ മെനഞ്ഞു പുതിയൊരു ലോകം കൊറോണ പഠിപ്പിച്ച സ്നേഹത്തിൻ ലോകം ഭിന്നിച്ചു പഠിച്ചു ഒരുമയുടെ പാഠം ഒരുമിച്ചു നിന്നു നാം ഒറ്റക്കെട്ടായി ജാതിയും മതവും ആൾദൈവവുമില്ലാതെ ആരോഗ്യ സേനയും സൈന്യവും മുഖ്യനുമായി താ പൊട്ടിച്ചെറിയുന്നു മഹാമാരി തൻ ഭീതിയെ ഭരണ തന്ത്രങ്ങൾ മെനഞ്ഞ്, ദാരിദ്യമകറ്റി, ഉറച്ച കാൽവയ്പ്പോടെ  നമുക്കൊപ്പം നിന്ന സർക്കാറും വന്നിടും ഞാനെൻ്റെ സ്കൂളിൽ കാണുവാൻ കളിക്കുവാൻ പഠിക്കുവാൻ ഉയർന്നിടാൻ കാരണമതെൻ്റെ കേരളം....

<#/poem> <#/center>

Anamika .D
8C ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ
കിളിമാനൂ‍ ഉപജില്ല
ആറ്റിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത