അമ്മിഞ്ഞപ്പാലെൻ വായിലേക്കൊറ്റിച്ച് സ്നേഹം വിളമ്പിയെൻ അമ്മ പിച്ചവെച്ചൊരെൻ ബാല്യത്തിൽ കരുതലായി നിന്നുയെൻ അമ്മ വയറുനിറച്ചുണ്ണാതെ എന്നെ ഊട്ടുന്ന നന്മയാണെന്നുമെൻ അമ്മ സത്യവും മിഥ്യയും വേർതിരിച്ചെന്നെ നേർവഴി കാട്ടിയെൻ അമ്മ വിദ്യാലയം വിട്ടണയുന്ന നേരം ചാരെ ഓടി അണയുമെൻ അമ്മ അമ്മതൻ വേദനകൾ നെഞ്ചോട് അണച്ച് പുഞ്ചിരി തൂകിയെൻ അമ്മ സർവ്വ ദുഃഖങ്ങളും മാഞ്ഞുപോയീടുവാൻ സദാ ദൈവത്തെ തൊഴുതുയെൻ അമ്മ കാലമെൻ കൈകളിൽ പുണ്യമായ്തന്ന കാണിയ്ക്കയാണെൻ അമ്മ തൻ മോഹങ്ങളെല്ലാം ഉള്ളിലൊതുക്കി എനിക്കായി ജീവിപ്പൂ അമ്മ അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണെന്ന് അറിയാതെയെന്നെ അറിയിച്ചെന്നമ്മ അമ്മയാണെൻ പ്രിയ സഖിയും തോഴിയും അമ്മയാണെൻ ദൈവവും ഗുരുവും അമ്മതൻ വാത്സല്യം അറിഞ്ഞൊരെൻബാല്യംഎന്നുമെൻ മനതാരിൽ ഓർക്കുമെൻ ബാല്യം അകന്നു പോകല്ലേ കൊഴിഞ്ഞു പോകല്ലേ എൻ അമ്മ തൻ സ്നേഹവാത്സല്യം