(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറന്റൈൻ
ഞാൻ കൊറന്റൈൻ
ജീവനും കയ്യിൽ പിടിച്ചു നാട്ടിൽ എത്തി.
അകലം പാലിക്കണം എന്ന് സർക്കാർ
സസന്തോഷം അകന്ന നിക്കാമെന്ന്
ഞാൻ.........................
ചുവരുകളും മിണ്ടാതായപ്പോൾ
ഗേറ്റിനു പുറത്തേക്കെൻ കണ്ണുകൾ
നീണ്ടുപോയീ........... നോക്കി പോവുന്ന
മുഖങ്ങളിൽ പേടിയോ വെറുപ്പോ...... ചില
കണ്മുകളിൽ ഞാൻ ദ്രോഹിയാവുമ്പോൾ
അറിഞ്ഞുകൊണ്ടൊന്നും ചെയ്തില്ലെന്ന്
ഏറ്റു പറയുമെൻ മനം........ വാക്ക്
ശരങ്ങളാണേറെയും ചിരിക്കുന്ന മുഖമൊരു
സ്വപ്നമോ......................
അകന്നൊന്നു നിൽക്കാം ഞാൻ നിങ്ങൾ
മനസുകൾ അകലാതെ നോക്ക്....