ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/ഞാൻ കണ്ട ഭൂമി

14:03, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കണ്ട ഭൂമി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കണ്ട ഭൂമി

  ഹൊ , ഉറക്കം കണ്ണുകളിൽ നിന്ന് വിട്ടു മാറാതെ നിൽക്കുന്നു. വല്ലാത്ത ക്ഷീണം . ഒന്ന് കൂടി തിരിഞ്ഞ് കിടന്ന് തലയിലൂടെ പുതപ്പും വലിച്ചിട്ട് മൂടി പുതച്ച് ഉറങ്ങിയാലോ ? ശ്ശോ. പറ്റില്ലല്ലോ! . കൃത്യ സമയത്ത് തന്നെ ഉണർന്നെണീറ്റ് കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയില്ലെങ്കിൽ എല്ലാം അവതാളത്തിലാകും.
       ഈയിടെയായിട്ട് ഒന്നും ചെയ്യാൻ ഒരു ഉഷാറുമില്ല. ഊർജ മൊക്കെ കുറഞ്ഞ് തുടങ്ങിയിരിക്കുന്നു. പഴയ പോലെ പ്രകാശത്തിനൊരു തിളക്കമില്ലാത്തത് പോലെ!
  അയ്യോ കൂട്ടുകാരെ ഞാൻ എന്നെ പരിചയപെടുത്താൻ മറന്ന് പോയി കെട്ടൊ, ക്ഷമിക്കണം ഞാനാണ് നിങ്ങൾക്ക് ചൂടും വെളിച്ചവുമൊക്കെ തരുന്ന സൂര്യൻ!.
     നിങ്ങൾക്കോർമയുണ്ടോ ? പണ്ടൊക്കെ എന്തൊരു ഉന്മേഷമായിരുന്നു. അതിരാവിലത്തന്നെ ചാടിയെണീറ്റ്, ഊർജസ്വലതയോടെ ജോലിയാരംഭിക്കാൻ . ഓരോ ഗ്രഹങ്ങളിലൂടെയും കണ്ണോടിച്ച്, ബുധൻ, ശുക്രൻ , ഭൂമി. ഹാ! ഭൂമിയിലെത്തുമ്പോൾ എന്തൊരു സന്തോഷമായി രിന്നു. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് മെല്ലെ കടന്നുവരുന്ന പ്രകൃതി. തെളിഞ്ഞ അരുവികൾ , തുള്ളിക്കളിക്കുന്ന ജീവജാലങ്ങൾ, ഇളം കാറ്റിൽ തലയാട്ടി നിൽക്കുന്ന സസ്യലതാതികൾ, ശുദ്ധമായ വായു . ആകെയൊരു സന്തോഷം ഭൂമിയിലേക്ക് കണ്ണോടിക്കുമ്പോഴായിരുന്നു.
   എന്നാൽ ഇപ്പോഴോ! ഹൊ കഷ്ടം , കറുത്ത പുക മൂടിയ അന്തരീക്ഷം. അതിലൂടെ തന്റെ രശ്മികളെ കടത്തി വിടാൻ തന്നെ എന്തൊരു പ്രയാസമാണ്. അത് കൊണ്ടാണെനിക്ക് കടുത്ത അൾട്രാ വയലറ്റ് രശ്മികളെ ഉപയോഗിക്കേണ്ടി വരുന്നത്. അങ്ങനെ നോക്കുമ്പോൾ കാണുന്ന കാഴ്ചയോ ? അഴുക്കു ജലം നിറഞ്ഞ കറുത്ത അരുവികൾ , കത്തിയെരിയുന്ന പച്ചപ്പുകൾ , പാർപ്പിടം നഷ്ടപ്പെട്ട ജീവജാലങ്ങളുടെ നിലവിളി കേൾക്കാൻ വയ്യ. എല്ലാത്തിനും മീതെ മനുഷ്യന്റെ അട്ടഹാസം! ...
     അയ്യോ, ഒരോന്നോർത്ത് സമയം പോയതറിഞ്ഞില്ല. പതുക്കെ ജോലി തുടങ്ങാം. പെട്ടെന്ന് ഭൂമിയിലേക്ക് ഒന്ന് കണ്ണോടിച്ചപ്പോൾ ,ഹോ എന്തോ ഒരു മാറ്റം പോലെ! അന്തരീക്ഷത്തിൽ കറുത്ത പുക കാണാനെ ഇല്ലല്ലോ. ഭൂമിയിൽ ഇതെന്തു പറ്റി , ഒന്ന് സൂക്ഷിച്ച് നോക്കി . തെളിഞ്ഞ അരുവികൾ, ഉന്മേഷത്തോടെ ഓടി കളിക്കുന്ന ജന്തുക്കളും പക്ഷികളും . മനുഷ്യരെ പുറത്ത് കാണാനെ ഇല്ലല്ലോ? എന്തുപറ്റി മനുഷ്യന് ആവോ ? എന്തായാലും നന്നായി . ഭൂമിക്കൊരു ആശ്വാസമായല്ലൊ !
  എന്നാലും ഒരു സംശയം, ഈ അഹങ്കാരിയായ മനുഷ്യന് എന്തുപറ്റി , ഇങ്ങനെ ഒതുങ്ങാൻ എന്താണ് കാരണം അതൊന്ന് കാണണമല്ലോ. ഒന്നുകൂടി സൂക്ഷിച്ച് നോക്കി. ആഹാ ! ഒന്നു പൊട്ടിച്ചിരിക്കാൻ തോന്നുന്നു. ഇത്തിരി പോന്ന ഈ കുഞ്ഞൻ വൈറസ് കുട്ടനെയാണോ മനുഷ്യൻ പേടിക്കുന്നത്. ഹ ഹ ഹ ...... എടോ മനുഷ്യാ, ഇവൻ നിന്റെ തെറ്റായ പ്രവർത്തനങ്ങൾ കാരണമാണ് ഭൂമിയിൽ വ്യാപിച്ചത് കെട്ടൊ ! . ഈ കുഞ്ഞനെ ഇല്ലാതാക്കാൻ നീ കുറേ നല്ല ശീലങ്ങൾ കൃത്യമായി പാലിച്ചാൽ മതി. ഇടയ്ക്കിടക്ക് കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക , തുമ്മുമ്പോഴും , ചുമക്കുമ്പോഴും മറ്റുള്ളവർക്ക് ശല്യമാകാതെ പൊത്തി പിടിക്കുക . പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. അങ്ങനെയുള്ള കുറേ ശീലങ്ങൾ
     അതോടൊപ്പം വേറൊരു കാര്യം കൂടി ഞാൻ പറയട്ടെ നീ നിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ പോര കേട്ടോ , നിന്റെ പരിസ്ഥിതിയെ നാശമാക്കാതെ ഇനിയെങ്കിലും ശ്രദ്ധിക്കണം. എന്നാലെ നിന്റെ മക്കൾക്കും , അതു പോലെ മറ്റു ജീവജാലങ്ങൾക്കും ഭൂമിയിൽ സുഖമായി താമാസിക്കാൻ പറ്റൂ.
അയ്യോ സമയം പോയതറിഞ്ഞില്ല ഇനി ഞാൻ മറ്റു ഗ്രഹങ്ങളിലേക്ക് ക്കൊന്നു നോക്കെട്ടെ .

 

അസ് ലഹ് സി.ടി
8 B ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ