കൊറോണ.

കൊറോണ വന്നതീ കേരളത്തിൽ
ജനങ്ങളെല്ലാം പരിഭ്രാന്തരായി
ലോക്ക് ഡൗൺ കാരണം വീട്ടിലിരിപ്പായി
ഫോണിനും ടിവിയ്ക്കും വിശ്രമമില്ല
വീട്ടിലിരുന്നോരോ വേലകൾ ചെയ്തങ്ങ്
സമയങ്ങളങ്ങനെ എണ്ണിത്തീർക്കും
എന്തിനങ്ങേറെ പറയണമിതുമൂലം
ഡോക്ടർക്കും നേഴ്സിനും വിശ്രമമില്ലാതായ്
റോഡിലിറങ്ങിയാൽ പോലീസുകാരുടെ
വിശ്രമമില്ലാത്ത ഉപദേശങ്ങൾ
എന്നിനി മാറുമീകൊറോണയെന്നോർത്ത്
മാലോകരെല്ലാരും വിഷമിക്കുന്നു
മാറണം മാറണം ഈ കൊറോണ
സന്തോഷ ജീവിതം വന്നിടേണം.

ശ്രീനന്ദ
7 D ഗവ.മോഡൽ ഹയർ സെക്കണ്ടറി അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത