ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/അരുതേ

13:43, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അരുതേ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അരുതേ

ചെയ്യരുതയ്യോ ചങ്ങാതികളേ
മരങ്ങൾ വെട്ടി മുറിക്കരുതേ
തണലേകുന്നീ തരുവിനെ നമ്മൾ
താ യായ് കരുതി താങ്ങണമേ
മഴയേകുന്നീ മരത്തിൻ മഹത്വംന വെറുതേയങ്ങു മറക്കരുതേ
പഴവും കുളിരും നമ്മൾക്കേകും
പാവത്തിനെ നാം കാക്കേണ്ടേ
പക്ഷികളെല്ലാം ചേക്കേറുന്നീ
മരമിതു നമ്മൾ പോറ്റണമേ ജീവനു മുഴുവൻ താങ്ങായ് നിൽക്കും
മരമൊരു വരമായ് കരുതണമേ.
അരുതേ അരുതേ അവനിയ്ക്കെല്ലാം
അന്തകരായ് നാം മാറരുതേ.

അനന്തകൃഷ്ണൻ ടി പി
5 എ ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത