ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ വീടിനുള്ളിലെ അവധിക്കാലം
വീടിനുള്ളിലെ അവധിക്കാലം
അമ്മു സ്കൂൾ പൂട്ടിയതിന്റെ സന്തോഷത്തിൽ കളിയ്ക്കാൻ പോവുകയായിരുന്നു. അപ്പോൾ അമ്മു വീടിനു മുന്നിൽ നിൽക്കുന്ന അപ്പുവിനെ കണ്ടു. അപ്പോൾ അമ്മു പറഞ്ഞു. " നീ കളിക്കാൻ പോരുന്നോ? ഇപ്പൊ അവധിക്കാലമല്ലേ. അപ്പു പറഞ്ഞു. " നീ കാര്യമൊന്നും അറിഞ്ഞില്ലേ ഇപ്പൊ കൊറോണ പടർന്നു പിടിക്കുന്ന കാലമാ ". അപ്പോൾ അമ്മു പറഞ്ഞു. അതിന് ? . "അതിന് നാം വീട്ടിലിരുന്നു വേണം ഈ അവധിക്കാലം ആഘോഷിക്കേണ്ടത്".എന്ന് അപ്പു പറഞ്ഞു. അപ്പോൾ അമ്മു പറഞ്ഞു. "വീട്ടിലിരുന്നു എന്ത് കളിക്കാം" ?. "പടം വരയ്ക്കാം സിനിമ കാണാം , പഠിക്കാം , പുസ്തകം വായിക്കാം , അച്ഛനെയും അമ്മയെയും സഹായിക്കാം" എന്ന് അപ്പു പറഞ്ഞു. അപ്പോൾ അമ്മു പറഞ്ഞു. "ഓ പിന്നെന്തെല്ലാം ചെയ്യാം വീട്ടിലിരുന്നു, ഞാൻ പോവ്വാ അപ്പു". അപ്പു പറഞ്ഞു. "നീ വീട്ടിൽ പോയി കൈ നന്നായി സോപ്പിട്ടു കഴുകണം. പിന്നെ ചുമയോ തുമ്മലോ വന്നാൽതൂവാല കൊണ്ട് മറക്കണം അമ്മു". എന്ന് അപ്പു പറഞ്ഞു. "എന്നാ ഞാൻ പോവാ" അമ്മു പറഞ്ഞു. കൂട്ടുകാരെ ഈ അവധിക്കാലം വീട്ടിനുള്ളിലിരിക്കൂ . എപ്പോഴും കൈ സോപ്പിട്ടു കഴുകണം. തുമ്മുമ്പോഴും ചുമ വരുമ്പോഴുംമുഖം തൂവാല കൊണ്ട് മറക്കണം. ഈകൊറോണ കാലത്തു പേടിയല്ല വേണ്ടത് ജാഗ്രതയാണ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |