പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/മനുഷ്യമക്കൾ

07:01, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യമക്കൾ


അരുതേ കോവിഡേ ചതി ക്കരുത്
ഞങ്ങളീ ഭൂമി തൻ അവകാശികൾ,
വളരാൻ പടരാൻ പന്തലിക്കാൻ,
അധികാരമുള്ള മനുഷ്യമക്കൾ.
എന്തിനീ പാതകം ചെയ്യുന്നു നീ,
കണ്ണീരിൻ രോദനം കേൾക്കുകില്ലേ,
മലകൾ കടലുകൾ താണ്ടി വന്ന്,
എന്തിനീ കൊലച്ചതി ചെയ്യുന്നു നീ.
കളയവനിക തൻ തിരശ്ശീ ലയിൽ,
എത്രയോജീവൻ പൊളിച്ചടുക്കി,
അനാഥ മക്കൾ തൻ രോദനത്തിൽ,
മനസ്സാക്ഷി കുത്ത് തോന്നുന്നില്ലേ?
ഭീകരരൂപംകാട്ടിപേടിപ്പിച്ചു,
പന്ത്‌പോൽതട്ടികളിക്കല്ലേ നീ,
വംശ നാശം നടത്തിയങ്ങ്,
ജീവനെതല്ലി തകർക്കരു തേ.
മണ്ണിൽ ധീരരായ് ജനിച്ച ഞങ്ങൾ,
വിധിയെ പേടിച്ചു തളരുകി ല്ല,
ശത്രു പാളയം തകർത്ത ഞങ്ങൾ,
കോവിഡേ, നിന്നെയും പായിച്ചിടും.
സർക്കാരിൻ പിന്നിൽ ഉറച്ചുനിന്ന്,
ആരോഗ്യ പ്രവർത്തക രോടോത്ത് നിന്ന്,
കർമ്മധീരരായി പൊരുതിയങ്ങ്,
പടു ജന്മമേ, നിന്നെ പായിച്ചിടും.
ഈവൻ ദുരന്തത്തെ തുരത്തിടുവാൻ,
പാടുപെടും ധീരരെ, ജന നായകരെ,
നിങ്ങൾ തൻ നാമം തങ്കലിപികളായി,
ചരിത്രത്താളിൽ തിളങ്ങട്ടെ ന്നും.

 

Akhila A
8 A Pallithura nhss
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത