ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/ലേഖനം

23:23, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലേഖനം

ഇത് കൊറോണ കാലമാണ്. ഈ ഗുരുതരാവസ്ഥയായതു കൊണ്ടാണ് സർക്കാർ ലോക്കഡോൺ ചെയ്തിട്ട് നമ്മോട് വീട്ടിലിരിക്കാൻ കർശനമായി ആവശ്യപ്പെട്ടത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തായിരുന്നു. ഒരു കൊഞ്ചു വില്പനക്കാരിയിലാണ് ഈ വൈറസ് ആദ്യമായി സ്ഥിദ്ധീകരിക്കുന്നത്. അവരിൽ നിന്ന് 7 പേരിലേൽക്കും പിന്നീട് ചൈന മുഴുവനും മറ്റു ലോക രാജ്യങ്ങളിലേക്കും ഈ വൈറസ് പടർന്നു പിടിച്ചു. അങ്ങനെ ഈ വൈറസിനെ പൊതുവായി വിളിക്കാൻ തുടങ്ങിയ പേരാണ് കോവിഡ്-19 അതായത് കൊറോണ വൈറസ് ഡിസീസ് 2019.
അമേരിക്കയിലും ഇറ്റലിയിലും രോഗ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. പ്രതിരോധ ശക്തിയുള്ളവരെ ഇത് ബാധിച്ചാൽ കാഠിന്യം കുറവായിരിക്കും. ഈ വൈറസിനെ പ്രതിരോധിക്കുവാനുള്ള മരുന്നിനായി ഗവേഷകർ കണ്ടെത്തി കൊണ്ടിരിക്കുന്നു. പക്ഷെ ഈ മരുന്ന് വിപണിയിലെത്തിക്കുവാൻ ഏകദേശം ഒന്നര വർഷമെങ്കിലും വേണ്ടി വരുമെന്നാണ് ഗവേഷകർ സൂചിപ്പിക്കുന്നത്. ഇപ്പോൾ കൊറോണ വൈറസിനെതിനെ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത് മലേറിയയുടെ മരുന്നായ ഹൈഡ്രോക്സിൻ ക്ലോറോക്കിനാണ്. ഈ മരുന്നിന്റെ കൂടുതൽ ഉൽപ്പാദനം ഇന്ത്യയിലാണ്. അതിനാൽ അമേരിക്ക പോലെയുള്ള 30-ഓളം വൻകിട രാജ്യങ്ങൾ ഈ മരുന്ന് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. വൈറസ് ബാധയേറ്റ ആൾക്ക് 14 ദിവസം കഴിയുമ്പോൾ രോഗ ലക്ഷണം കണ്ടുതുടങ്ങും. ഇതിൻ്റെ രോഗ ലക്ഷണങ്ങൾ പനി, ചുമ, തൊണ്ടവേദന, തലവേദന, ശ്വാസം മുട്ടൽ തുടങ്ങിയവയാണ്. പക്ഷെ ഈ വൈറസിൻ്റെ രോഗ വ്യാപനം തടയാൻ നമുക്കും ചിലതൊക്കെ ചെയ്യാൻ കഴിയും.

    • കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. കാരണം ഈ വൈറസ് ഒരു RNA വൈറസാണ്. ഈ വൈറസിന് ചുറ്റും ഒരു പ്രോട്ടീൻ ആവരണം നിലനിൽക്കുന്നുണ്ട്. അത് നമ്മുടെ കൈകളിൽ ഒട്ടിപ്പിടിച്ചിരിക്കാൻ വൈറസിനെ സഹായിക്കുന്നു. അതിനാൽ നമ്മൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകണം.


    • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ റ്റിശൂ പേപ്പർ കൊണ്ടോ മുഖം മറയ്ക്കണം.


    • ആളുകൾ തമ്മിലുള്ള സമ്പർക്കം മൂലം വൈറസ് പെട്ടെന്ന് പടർന്നു പിടിക്കാൻ സാധ്യത ഉള്ളതിനാൽ (@@ 1 മീറ്റർ @@ ) സാമൂഹിക അകലം പാലിച്ചു വീട്ടിൽ തന്നെ കഴിയുക.


    • ഇത് നമ്മുടെയും മറ്റുള്ളവരുടയും സുരക്ഷയെ കരുതിയാണെന്നു ഓർക്കണം


ലോകാ സമസ്താ സുഖിനോ ഭവന്തു. ജയ് ഹിന്ദ്.

 

കൃഷ്ണപ്രിയ
4 എ ഗവ എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം