കുന്നിൽ നിന്ന് കുതിച്ചു പായു ന്നൊരു പൂഞ്ചോലേ നീ ചൊല്ലാമോ നിന്നുടെ ദേശം എവിടെയെന്ന് യെന്നോടൊന്ന് ചൊല്ലാമോ ? എവിടെച്ചെന്ന് കൂടാനായി പായുന്നൂ നീ പൂഞ്ചോലേ ? നിന്നുടെ നാട് എവിടെയെന്ന് എന്നോടൊന്ന് ചൊല്ലാമോ ? ഞാനും കൂടെപ്പോന്നോട്ടെ നിന്നുടെകൂടെ കളിയാടാൻ വെള്ളി കലർന്ന നിറമുള്ളോരു തുള്ളി നടക്കും പൂഞ്ചോലേ ഞാനും കൂടെ പോന്നോട്ടേ നിന്നുടെകൂടെ കളിയാടാൻ