ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

വ്യക്തിശുചിത്വം

ഒരു സുപ്രഭാതം മരങ്ങളിൽ പക്ഷി കൾ ഇരിക്കുന്നു മരച്ചില്ലകൾ ആടുന്നു സൂര്യൻ ഉദിച്ചുയരുന്നു നല്ലൊരു സൂര്യോദയം,, നല്ല സുന്ദരമായ പ്ര ഭാ തം,,,

അയാൾ രാവിലെ ആറുമണി ആകുന്നതിനു മുൻപേ എഴുന്നേറ്റു ഒരു മദ്യ വയസ് കൻ 50വയസ്സ് പ്രായം പേര്,, അശോകൻ,, ആൾ കുറച്ചു സ്വാർത്ഥ നും പിശുക്കനും മൊക്കെ യാണ് മുടി വെട്ടുന്ന ബാർബറായി ആണ് ജോലി ചെയ്യുന്നത് അയാൾക്കൊരു ദയ യി ല്ലായ്മ ഉണ്ട് അയാളുടെ ഗ്രാമത്തിലെ ആർക്കും അയാളെ ഒട്ടും ഇഷ്ടം അല്ല കാരണം അയാൾക് വൃത്തി ഇല്ല പല്ല് തേയ്ക്കില്ല,, അഥവാ തേയ്ക്കുകയാണെങ്കിൽ തന്നെ അയാളുടെ വിരൽ ഉപയോഗിച്ച് വെറുതെ ഒന്നു അങ്ങോട്ടും ഇങ്ങോട്ടും ഒരു പ്രാ വശ്യം തടവും അതാണ് അയാളുടെ പല്ല് തേയ്പ്പ്,, പിന്നേ കുളി,, അയാൾ കുളിക്കാറില്ല ഇട്ട വസ്ത്രം തന്നെ പിന്നെയും പിന്നെയും ഇടും ആർക്കും സ്മെൽ അടിക്കാതിരിക്കാൻ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് ആണ് മൂപ്പർ ജോലിക്കും,, പുറത്തു മൊക്കെ പോകുന്നത്,, ആൾ ഒരു പിശുക്കൻ ആണെന്ന് അറിയാമല്ലോ,, അതു കൊണ്ടാണ് ഈ സ്വഭാ വം ഒക്കെ ചെയ്യുന്നത് മൂപ്പർക്ക് ആരോടും ഒരു ദയ യുമില്ല ശുചിത്വ ശീലങ്ങൾ ഉള്ളവരെ കാണുന്നതേ അയാൾക്കു വെറുപ്പാ. വ്യക്തി ശുചിത്വം എന്നു കേൾക്കുന്നതു തന്നെ വെറുപ്പാ,,,.

ലോകത്താകെ ആ ഇടയ്ക്കാണ് ചൈന എന്നരാജ്യത്തിലെ വുഹാൻ എന്ന സ്ഥലത്,, കൊറോണ,, എന്ന വൈറസ് മൂലം,, കോവിഡ്. 19, എന്ന അസുഖം ഉണ്ടായത് പകർച്ച വാദിയാണ് ഈ വൈറസ് ഇതു കാരണം പ്രധാന മന്ത്രി, നരേന്ദ്ര മോദി ഇന്ത്യ യിൽ,, ലോക് ഡവ ൻ. എന്ന ഒരു സംഭവം ഉത്തരവിട്ടു. ലോക്ക് ഡൌൺ എന്നാൽ ജനങ്ങൾ ആരും പുത്തിറങ്ങരുത്. അഥവാ പ്രഖ്യാപനം ലംഖിച്ചു ആരെങ്കിലും പുറത്തിറങ്ങിയാൽ അവർക്കെതിരെ കേസ് ഫയൽ ചെയ്യും. അശോകന് ആണെങ്കിൽ ജോലിക്ക് പോകാതെ വീട്ടിൽ ഇരുന്നു മടുത്തു. അയാൾക്ക് ഒരു സ്കൂട്ടർ ഉണ്ടായിരുന്നു. അയാൾ ആ സ്കൂട്ടറും എടുത്ത് പുറത്തിറങ്ങി. പോലീസിന്റെ കണ്ണ് വെട്ടിച്ചു ആയിരുന്നു ആ യാത്ര. എന്തിനായിരുന്നു ആ യാത്ര എന്ന് അറിയണ്ടേ. ഓരോ വീടുകളിലും പോയി തലമുടി വെട്ടി. ആളുകളുടെ വീടുകളിൽ കയറി തലമുടി വെട്ടുമ്പോൾ എല്ലാവരും ദുർഗഡം കൊണ്ട് മൂക്ക് പൊത്തി. അവർ അശോകന്ടെ അടുത്ത് പറഞ്ഞു. കുറച്ചു വൃത്തി ആയി നടക്കു എന്ന്. അപ്പോൾ അശോകന് ദേഷ്യം സഹിക്കാൻ വയ്യാതെ പറഞ്ഞു. ഞാൻ ഇങ്ങനെയാ എന്നെ ആരും നന്നാക്കാൻ വരണ്ട എന്ന്. അപ്പോൾ ആളുകൾ മിണ്ടില്ല. അന്ന് മുടി വെട്ടി നിറയെ കാശ് അശോകന് ലഭിച്ചു. ആ ദിവസം തന്നെ രാത്രി ഉറങ്ങാൻ പോയപ്പോൾ അശോകൻ മനസ്സിൽ ഓർത്തു. പോലീസ് ഒന്നും എന്നെ പിടിച്ചില്ലല്ലോ. പോലീസ് ഒന്നും എന്നെ പിടിക്കത്തില്ല. ഇതേ പരിപാടി എല്ലാ ദിവസവും പതിവാക്കാം. പോലീസ് ഒന്നും പിടിക്കില്ല. അയാൾ അയാളുടെ വീട്ടിലെ ടീവി ഒന്ന് ഓൺ ആക്കി. അപ്പോൾ ടീവിയിൽ പറഞ്ഞു. കോവിഡ് 19വരാതിരിക്കാൻ എല്ലാവരും വ്യക്തി ശുചിത്വം പാലിക്കണം. എല്ലാവരും പുറത്തൊക്കെ പോയി വരുമ്പോൾ കൈയും, കാലും, മുഖവും ഒക്കെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം എന്നു. ഇത്രെയും കേട്ടതും അശോകൻ ടീവി ഓഫ്‌ ചെയ്തു. അയാൾ മനസ്സിൽ ഓർത്തു. ഞാൻ ഇന്ന് മുടി വെട്ടിട്ട് വന്നിട്ട് കൈയും, കാലും, മുഖവും ഒന്നും കഴുകീലല്ലോ. എനിക്ക് കോവിഡ് 19 വരുമോ. പിന്നെ അയാൾ വീണ്ടും ഓർത്തു. ഹും ഒരു വ്യക്തി ശുചിത്യം. ആർക്ക് വേണം ഈ വ്യക്തി ശുചിത്യം. എനിക്ക് ഒരു കോവിഡ് 19ഉം വരില്ല. പിന്നെ രാത്രി ആയി. നിലാവ്. നല്ല ചന്ദ്രനിലാവ്. അശോകൻ അറിയാതെ നിദ്രയിലേക്ക് തള്ളി വീണു. പിറ്റേ ദിവസം സൂര്യൻ ഉദിക്കുന്നതിന് മുൻപ് അശോകൻ എഴുന്നേറ്റു. ഓരോ വീടുകളിലും അയാളുടെ സ്കൂട്ടർ എടുത്തു പോയി. എല്ലാവർക്കും മുടിയൊക്കെ വെട്ടി. എല്ലാ ദിവസവും അശോകൻ ഇതേ ജോലി തന്നെ തുടർന്നുകൊന്ടെ ഇരുന്നു. അങ്ങനെ ഇരിക്കെ അശോകന് കുറച്ചു ദൂരെയുള്ള ഒരു സ്ഥലത്തു മുടി വെട്ടാൻ പോകേണ്ടി വന്നു. അയാൾ ആ വീട്ടിലെ ആൾക്ക് മുടി വെട്ടി കൊടുത്തു. എന്നിട്ട് കാശും വാങ്ങി അശോകൻ സ്കൂട്ടറിൽ കയറി അയാളുടെ വീട്ടിലേക്ക് മടങ്ങി വീട്ടിൽ എത്തി പതിവുപോലെ kaiyum, കാലും, മുഖവും ഒന്നും കഴുകാതെ വീട്ടിൽ കയറി ഒന്ന് വിശ്രമിച്ചു. വിശ്രമിച്ചതിനു ശേഷം അശോകന് അതി കഠിനമായ തലവേദനയും, ശരീരവേദനയും, അനുഭവപെട്ടു. അത്താഴം കഴിച്ചിട്ട് അശോകൻ ഉറങ്ങാൻ ആയി കിടന്നു. രാത്രിയുടെ മനോഹാരിതയിൽ, അയാൾ അറിയാതെ നിദ്രയിൽ ആയി. പിറ്റേ ദിവസം സൂര്യൻ ഉദിക്കുന്നതിന് മുൻപ് എഴുന്നേൽക്കണം എന്ന് വിചാരിച്ച അശോകന് എഴുനേൽക്കാൻ കഴിഞ്ഞില്ല. അശോകൻ അന്ന് എഴുന്നേറ്റത് ഒത്തിരി വൈകി ആണ്. എഴുന്നേറ്റപ്പോൾ അശോകന് അതി ശക്തമായ പനിയും, ജലദോഷവും, ചുമയും, ശരീരവേദനയും, തലവേദനയും ഉണ്ടായിരുന്നു. അശോകൻ മനസ്സിൽ വിചാരിച്ചു. ഇത് സാധാ പനിയും, ജലദോഷവും, തലവേദനയും ആയിരിക്കിമെന്ന്. ഒഴാഴ്ചയായിട്ടും ഇതൊന്നും മാറുന്നില്ല. ഒഴാഴ്ച്ച അശോകൻജോലിക്കും പോയില്ല. അശോകൻ ആശുപത്രിയിൽ പോയി. അപ്പോൾ ഡോക്ടർ മാർ കുറെ ടെസ്റ്റ്‌ നടത്തി അപ്പോൾ ഡോക്ടർ അശോകന്റെ അടുത്ത് പറഞ്ഞു നിങ്ങക്ക് സാദാ പനിയോ. ചുമയോ ജലദോഷമോ ശരീരം വേദന യൊ തല വേദന യൊ ഒന്നും അല്ല..,, ഇത് കോവിഡ്,, 19,, ആണ് എന്ന് ഇത് കേട്ടപ്പോൾ അശോകൻ ഞെട്ടി പ്പോയി.. അശോകന്റെ കണ്ണു കളിൽ നിന്ന് കണ്ണീർ തുള്ളികൾ ഓരോ ന്നായി വരാൻ തുടങ്ങി. ഡോക്ടർ അശോകന്റെ അടുത്ത് പറഞ്ഞു നിങ്ങൾ വിഷമി കാത്തിരിക്കു. നമ്മുക്ക് സുഖപെടുത്താൻ ശ്രമിക്കാം.. ഒക്കെ.. ഞാൻ ഒരു കാര്യം അശോകന്റെ അടുത്ത് ചോദിച്ചോട്ടെ. ഡോക്ടർ പറഞ്ഞു.. അശോകൻ സമ്മതിച്ചു,, ഡോക്ടർ ചോദിച്ചു നിങ്ങളുടെ ജോലി എന്താണ് അശോകൻ? അശോകൻ പറഞ്ഞു ഞാൻ ഒരു ബാർബർ ആണ് അപ്പോൾ ഡോക്ടർ വീണ്ടും ചോദിച്ചു അശോകൻ നിങ്ങൾ അവസാനമായി പോയത് എവടെ ആണ്? അപ്പോൾ അശോകൻ പറഞ്ഞു.. ലോക് ടവൻ.. ആയതു കൊണ്ട് ഞാൻ ഓരോ രോ വീടുകളിൽ പോയി മുടി വെട്ടി കൊടുത്തു കൊണ്ടി രിക്കുകയായിരുന്നു അപ്പോൾ അങ്ങനെ ആണ് കാര്യം അല്ലെ, അവസാനം അശോകൻ എവടെ ആണ് മുടി വെട്ടാൻ പോയത്? ഡോക്ടർ ചോദിച്ചു അപ്പോൾ അശോകൻ പറഞ്ഞു ഞാൻ അവസാനമായി പോയത് കാസർഗോഡ് ജില്ലയിലെ തെക്കേ കോട്ടു കരയിൽ വാസുദേവന്റെ വീട്ടിൽ ആണ്. ഡോക്ടർ ചോദിച്ചു ഈ വാസുദേവൻ വിദേശത്ത് നിന്ന് വന്ന ആൾ ആണോ? അപ്പോൾ അശോകൻ എനിക്കറിയില്ല ഡോക്ടർ ഡോക്ടർ പറഞ്ഞു അശോകൻ വിശ്രമിച്ചോളൂ ശെരി ഡോക്ടർ എന്ന് അശോകൻ പറഞ്ഞു ഡോക്ടർ പോലീസിനെ വിളിച്ചു വിവരം പറഞ്ഞു പോലിസ് ഉടൻ തന്നെ കാസർഗോട്ടെ തെക്കേ ക്കര യിലെ വാസുദേവന്റ വീട്ടിൽ വന്നു കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു അപ്പോൾ പോലിസ് നെ മനസ്സിൽ ആയി വാസുദേവൻ വിദേശത്ത് നിന്ന് വന്നിട്ട് രണ്ടുദിവസം ആയി എന്ന്.. അപ്പോൾ തന്നെ പോലിസ് വാസുദേവനേ ഹോസ്പിറ്റലിൽ എത്തിച്ചു വാസുദേവന്റെ വീട്ടിൽ ഉള്ളവർ നിരീക്ഷണത്തിൽ ആവുകയും ചെയ്തു പോലിസ് അശോകനെ നോക്കുന്ന ഡോക്ടർ റേ വിളിച്ചു പറഞ്ഞു വിദേശത്ത് നിന്ന് വന്ന ആൾ ആയിരുന്നു വാസുദേവൻ എന്ന് ഡോക്ടർ ഇതു അശോകനെ അറിയിച്ചു എന്നിട്ട് അശോകന്റെ അടുത്ത് ഡോക്ടർ പറഞ്ഞു നിങ്ങക്ക് അമ്പത് വയസ്സ് പ്രായം ഉണ്ടെങ്കിലും നിങ്ങളുടെ ശരീരതിന്നു രോഗ പ്രതിരോദശേഷി ഉണ്ട്. നിങ്ങൾക്ക്‌ ഈ കോവിഡ് 19വരില്ലായിരുന്നു. പക്ഷെ നിങ്ങൾക്ക് വ്യക്തി ശുചിത്യം ഇല്ല. രോഗ പ്രതി രോത ശേഷി ഉണ്ടായിട്ടും വ്യക്തി ശുചിത്യം ഇല്ലാത്തതു കൊണ്ടാണ് നിങ്ങൾക്ക് ഈ രോഗം ഉണ്ടായത്. അശോകൻ മനസ്സിൽ ഓർത്തു.

ഇനി ഞാൻ വ്യക്തി ശുചിത്യം ഉള്ള ഒരാൾ ആയി മാറും എന്ന്. ഡോക്ടറുടെ പരിചരണവും അശോകന്റെ ശുചിത്യവും കൊണ്ട് അശോകന് കോവിഡ് 19എന്ന രോഗത്തിൽ നിന്ന് വിമുക്തി നേടാൻ കഴിഞ്ഞു. അയാൾ ആശുപത്രി വിട്ടു. വീട്ടിലേക്ക് പോയി. അശോകൻ ഒരു വ്യക്തി ശുചിത്യം ഉള്ള ഒരാൾ ആയി മാറി. അശോകൻ സ്വയം വൃത്തി ആക്കുകയും മറ്റുള്ളവർക്ക് ശുദ്ധി ആക്കി കൊടുക്കുകയും ചെയ്തു. അശോകൻ ലോക്ക് ഡൌൺ തീരുന്നത് വരെ റോഡും, റെയിൽവേ സ്റ്റേഷനും, ബസ് സ്റ്റോപ്പും എല്ലാം വൃത്തി ആക്കി. എല്ലാ ആഴ്ചയിലെ ഞായറാഴ്ച ദിവസങ്ങളിൽ അയൽവാസികളെ വിളിച്ചു വരുത്തി വ്യക്തി ശുചിത്യത്തെ പറ്റി യോഗം നടത്തി. ലോക്ക് ഡൌൺ ലംഗിച്ചു അല്ല കേട്ടോ. ഓരോ ഞായറാഴ്ചയും 5 പേർ വീതം യോഗത്തിൽ പങ്കെടുക്കണം എന്നു അറിയിപ്പ് അശോകൻ എല്ലാവർക്കും നൽകി. അങ്ങനെ വ്യക്തി ശുചിത്യത്തിന്റെ ഉറവിടം ആയി മാറി അശോകൻ. അശോകൻ അങ്ങനെ തുടർന്നു കൊണ്ടേ ഇരുന്നു, പുഴകൾ ഒഴുകി കൊണ്ടേ ഇരുന്നു, കടലിലെ തിരമാലകൾ കരയിലേക്ക് അടുക്കുകയും കടലിലേക്ക് തിരിച്ചു പോകുകയും ചെയ്തു, ആകാശത്തു പക്ഷികൾ വട്ടമിട്ടു പറന്നു കൊണ്ടേ ഇരിക്കുന്നു,,,, അശോകൻ വ്യക്തി ശുചിത്യത്തിന്റെ ഉറവിടം ആയി മാറി കൊണ്ടേ ഇരുന്നു..............








Alshifa
7 B ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ