നന്മ

കളകളമൊഴുകുന്ന അരുവിയുടെ അരികിൽ
ഞാനാ ത്രിസന്ധ്യയ്ക്കിരുന്ന നേരം
നീന്തിത്തുടിക്കുന്ന പരൽമീനുകളൊക്കെയും
എന്നെ നോക്കി പുഞ്ചിരിച്ചു
മേലെ നോക്കിയാൽ പക്ഷികൾകൂട്ടമായ്
കൂട്ടിലേയ്ക്ക് മടങ്ങുകയായ്
കൊയ്ത്തില്ല പാട്ടില്ല പാടവരമ്പില്ല
ജീവിതയാത്രകൾ ആഘോഷമാക്കിയ
പക്ഷികൾ പിന്നെയും യാത്രയായി..
രംഗങ്ങളറിയാതെ പാടുന്ന പക്ഷിയുടെ
പാട്ടിന്നു ശ്രുതി മീട്ടാൻ ആരുണ്ട് കൂട്ടരേ....

കൃഷിയിറക്കുവാൻ കർഷകർക്കാവില്ല
ഓടിക്കളിക്കുവാൻ കുട്ടികൾക്കാവില്ല
എന്റെ നാടിന്റെ സംസ്കൃതിയെവിടെയണ്
എന്റെ നാടിന്റെ സൗന്ദര്യമെവിടെയാണ്
ആറുകൾ വറ്റുന്നു കുന്നുകൾ കുറയുന്നു
പ്രളയമായ്, ദുരിതമായ് ക്കെടുതികൾപ്പെരുകുന്നു
പിന്നെയും മാനുഷ്യർ ചിന്തിച്ചുക്കുട്ടുന്നു
എങ്ങിനീ പ്രകൃതിയെച്ചുട്ടുകൊല്ലാം
ഒന്നാമനാകുവാൻ ചെയ്യുന്നതൊക്കെയും
 ഭൂമിയ്ക്ക ദോഷമായിത്തീർന്നിടുന്നു
ഇപ്പൊഴും തീരാത്ത സംശയക്കൂമ്പാരം
എങ്ങനീ വൈറസ്സു പിറവികൊണ്ടു
മനുഷ്യന്റെ സൃഷ്ടിയോ, പ്രകൃതിയുടെ ദാനമോ

ഒന്നാമനാകുവാൻ ചെയ്യുന്നതൊക്കെയും
ദുരിതമായ്, ദുരന്തമായ് പെയ്യുന്നു ഭൂമിയിൽ
പ്രകൃതിയെ സ്നേഹിച്ചു നന്മ ചെയ്തീടണം
നല്ലൊരു നാളെപ്പുലരേണം ഭൂമിയിൽ
ചിന്തിച്ചുക്കൂട്ടുന്നതൊക്കെയും നാടിന്റെ
നല്ലൊരു നാളേയ്ക്കു മാത്രമാണ്
എന്റെ പ്രാണൻ വെടിയുമീക്കാലംവരെയുമീ
നാടിന്റെ നന്മയ്ക്ക് ഞാനുമുണ്ട്.

ദേവനന്ദൻ എ
9 ജി വി രാജ സ്പോർട്ട് സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത