ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ പ്രാധാന്യം

ശുചിത്വത്തിന്റെ പ്രാധാന്യം

ഒരു ദിവസം രവിയും രാമുവും അവരുടെ മുത്തച്ഛന്റെ കൂടെ കടൽ തീരത്തേക്ക് പോയി. അവിടെ കുറേ പക്ഷികളുണ്ടായിരുന്നു.
അങ്ങനെ അവർ കടൽ തീരത്തിലൂടെ കളിച്ചു നടക്കുകയായിരുന്നു. അപ്പോൾ ഒരാൾ തീരത്തേക്ക് ചപ്പുചവറുകൾ വലിച്ചറിയുന്നത് അവർ കണ്ടു. ഈ കാര്യം അവർ മുത്തശ്ശനോട് പറഞ്ഞു.
അപ്പോൾ മുത്തശ്ശൻ അവർക്ക് ഒരു കഥ പറഞ്ഞു കൊടുത്തു :
കാടും മലകളും പൂക്കളുല്ലാം നിഞ്ഞ ചെമ്പകവനം. ഒരു ദിവസം അവിടേക്ക് ഒരാൾ വന്നു. എന്നിട്ട് ചപ്പുചവറുകൾ വലിച്ചെറിഞ്ഞ് അയാൾ വേഗം പോയി ഈ കാഴ്ചകളെല്ലാം ചെമ്പകവനത്തിനടുത്തുള്ള വീട്ടിലെ കിട്ടുവും മിന്നുവുഠ കാണുന്നുണ്ടായിരുന്നു. അവർ വേഗം പോയി ച്ചപ്പു ചവറുകളെല്ലാം പെറുക്കാൻ തുടങ്ങി. ഇതു കണ്ട് കുറേ ആളുകൾ അവിടെ വ്യത്തി യാക്കാൻ തുടങ്ങി. അങ്ങനെ ചെമ്പകവനം വൃത്തിയായി.
മുത്തശ്ശന്റെ ചെറുകഥയിൽ നിന്ന് ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ രവിയും രാമുവും കടൽ തീരത്തുള്ള ചപ്പുചവറുകൾ ശുചിയക്കാൻ തുടങ്ങി ഈ കാഴ്ച കണ്ട് കടൽ തീരത്തുണ്ടായിരുന്നവർ അവരോടൊപ്പം കൂടുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

മുഹമ്മദ്‌ മിദ്‌ലാജ്
3 B ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ