എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/പ്ശുചിത്വം

17:10, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18212 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 4 }} പണ്ട് ഒരിക്കൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

പണ്ട് ഒരിക്കൽ ഒരു കാട്ടിൽ മിട്ടു എന്ന മുയൽ താമസിച്ചിരുന്നു. അവന്റെ അമ്മയ്ക്ക് കുറച്ചു നാളുകളായി വയറിളക്കവും ഛർദിയും ആണ്. അതുകൊണ്ടുതന്നെ അവന് ശരിക്ക് ഒരു ദിവസംപോലും ശ്വാസം വിടാൻ പോലും നേരമുണ്ടാവില്ല.എത്ര ചികിത്സിച്ചിട്ടും അത് പൂർണമായും ഭേദമായില്ല. മിട്ടുവിന്റെ കൂട്ടുകാരൻ കരടി ഒരു വൈദ്യൻ ആയിരുന്നു. അവനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവൻ വന്ന് ചികിത്സിച്ചു , മരുന്നുകൊടുത്തു. പോകാനൊരുങ്ങുമ്പോൾ കരടി ഒരു കാര്യം ഓർമിപ്പിച്ചു, മിട്ടു അമ്മയെ രണ്ടുനേരം കുളിപ്പിക്കേണം, പല്ലുകൾ വൃത്തിയാക്കി കൊടുക്കണം, നഖങ്ങൾ വളരുമ്പോൾ വൃത്തിയാക്കി കൊടുക്കണം, പരിസരം ,വീട് തുടങ്ങിയവ വൃത്തിയാക്കുക എങ്കിലേ അസുഖം ഭേദമാവുകയുള്ളു.മിട്ടു അത് സമ്മതിച്ചു ,അങ്ങനെ ചെയ്യുകയും ചെയ്തു. ഗുളിക കഴിച്ചപ്പോൾ അസുഖം മാറി.പിന്നെ വന്നതുമില്ല .മിട്ടു കരടിക്ക് നന്ദി പറഞ്ഞു. ശുചിത്വമാണ് രോഗപ്രതിരോധം എന്നകാര്യം മിട്ടു മനസ്സിലാക്കി, അവൻ ആ കാര്യം കൂട്ടുകാർക്കും മറ്റുള്ളവർക്കും പറഞ്ഞു മനസിലാക്കി കൊടുത്തു .ഈ അറിവ് നമുക്കും പ്രയോജനം ആവട്ടെ..

ഫാത്തിമ റിഫ കെ വി
4 B എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ