എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/ഒരു കർഫ്യൂ ദിനം
ഒരു കർഫ്യൂ ദിനം
പതിവുപോലെ അല്ലായിരുന്നു ചെറിയമുണ്ടം ഗ്രാമം.രാവിലെ അച്ഛൻ വാർത്ത വച്ചപ്പോൾ ആണ് സംഭവത്തിന്റെ ഗൗരവം എന്തെന്ന് ഹരിക്ക് മനസ്സിലായത്.ലോകം മുഴുവൻ വ്യാപിച്ച covid-19 എന്ന corona വൈറസ് നമ്മുടെ ഇന്ത്യ രാജ്യത്തും സ്ഥിതികരിച്ചിട്ടുണ്ട്.വിദേശത്തു നിന്ന് വരുന്ന വരിലാണ് ഈ രോഗം കൂടുതലായി കാണുന്നത്.അതിനാൽ ഇന്ത്യയിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിചിരിക്കുകയാണ്. കടകൾ തുറക്കാൻ പാടില്ല,എന്നിങ്ങനെയുള്ള നിയന്ത്രണങ്ങൾ ഉണ്ട്.എന്നാലും പ്രശ്നം വളരെ ഗൗരവകരമാണ്.അപ്പോഴാണ് ഹരി ടി.വിയിൽ വാർത്താ അവതരണ വേളയിൽ അവതാരകന്റെ ലാപ്ടോപിനെടുത്ത് സാനിറ്റൈസർ ബോട്ടിൽ വെച്ചതായി ശ്രദ്ധിക്കുന്നത്. അപ്പോൾ അച്ഛൻ ഇന്നലെ പറഞ്ഞ സാനിറ്റൈസർ ഉപയോഗത്തെ പറ്റി ഹരി മനസ്സിലാക്കിയിരുന്നു. നമ്മുടെ കൈകൾ അണു വിമുക്തമാക്കുന്നതിനാണ് സാനിറ്റൈസർ ഉപയോഗിക്കുന്നത്.ഇങ്ങനെ ചിന്തിച്ചു നിൽക്കുമ്പോഴാണ് mobile ഫോൺ റിങ് ചെയ്തത്.അത് ഹരിയുടെ കൂട്ട്കാരൻ അർജുൻ ആയിരുന്നു.ഫോണെടുത്ത ഹരി ആദ്യം ചോദിച്ചത്, അവിടെ corona വൈറസിന്റെ പ്രശ്നങ്ങളില്ലല്ലോ എന്നും, വൈറസിനെ എങ്ങനെയെല്ലാം പ്രതിരോധിക്കുന്നു എന്നുമാണ്.ഇത് കേട്ട അർജുൻ പാഠപുസ്തകത്തിലെ അടിസ്ഥാനശാസ്ത്രത്തിൽ ശുചിത്വത്തെ പറ്റി ടീച്ചർ പറഞ്ഞു തന്ന വിവരങ്ങൾ ഹരിയോട് പറഞ്ഞു.ശേഷം ഇരുവരും ഫോൺ വച്, തങ്ങളുടെ മാതാപിതാക്കളോട് അഭ്യർത്ഥിക്കുകയും വീടും പരിസരവും വൃത്തിയാക്കി വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്തു.കൊറോണ വൈറസിനെ താത്കാലികമായി പ്രതിരോധിക്കുന്നതിന് കൈകൾ 20 sec hand വാഷ് ഉപയോഗിച്ചു കഴുകുക, തുമ്മുമ്പോളും, ചുമയ്ക്കുമ്പോളും തൂവാലാ ഉപയോഗിക്കുക എന്നിങ്ങനെയുള്ള പാഠങ്ങൾ ഹരി കൂടുതൽ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് വഴി കൈമാറി. പിന്നീട് ഹരി താങ്കളുടെ നാട്ടിൽെ കൊറോണവ്യാപനം കുറഞ്ഞതിന്റെ ആശ്വാസത്തിൽ ഹരി ആനന്ദിച്ചു, ഒപ്പം ജാഗ്രത പുലർത്തുകയും ചെയ്തു.
|