ജി.എൽ.പി.എസ് വടക്കുമ്പ്രം/അക്ഷരവൃക്ഷം/കോവിഡ് -19
കോവിഡ് -19
ലോക ജനത ഒന്നടക്കം പേടിച്ചിരിക്കുന്ന അവസ്ഥയാണെല്ലോ ഇപ്പോൾ, കാരണം നാം ഏവരും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് കൊറോണ അഥവാ കോവിഡ് 19. ഒരു ചെറിയ രോഗാണു കാരണം ലോകമെമ്പാടുമുള്ള ആളുകൾ ഇപ്പോൾ പരിഭ്രാന്തിയിലായിരിക്കുന്നു. എത്രയോ ചെറിയ ഒരു സൂക്ഷ്മാണുവിനെ പേടിച്ച് ലോകത്തെ ജനങ്ങൾ മൊത്തം വീട്ടിലിരിക്കേണ്ടി വന്നു. കോവിഡ് എന്ന മഹാമാരി കാരണം ലോകത്ത് രണ്ടു ലക്ഷത്തിലധികം മരണങ്ങൾ സംഭവിച്ചു കഴിഞ്ഞു. അതിനേക്കാൾ എത്രയോ മടങ്ങ് ആളുകൾ ഈ മഹമാരി കാരണം ചികിത്സയിലാണ്. ആളുകൾ തമ്മിലുള്ള സമ്പർക്കം കുറഞ്ഞു, ആവശ്യ സാധനങ്ങൾ കിട്ടാതെയായി, ഗതാഗതം നിലച്ചു, വിദ്യാലങ്ങൾ അടച്ചുപൂട്ടി, ആളുകൾക്ക് ജോലിക്ക് പോവാൻ പറ്റാതെയായി. കോവിഡ് വൈറസിന്റെ ഉത്ഭവകേന്ദ്രമായി പറയുന്നത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ മാംസ വ്യാപാര മാർക്കറ്റിനെയാണ്. ലോകത്തിലെ ഒട്ടുമിക്ക വന്യ ജീവികളെയും അവിടെ അവർ ഭക്ഷണത്തിനായി കൊന്നു തള്ളുന്നു .ഈ ജീവികളിൽ നിന്നുമാണ് കൊറോണ മനുഷ്യരിലേക്ക് എത്തിയത് എന്നാണ് ശാസ്ത്രലോകത്തെ പ്രബല അഭിപ്രായം. ഈ വൈറസിന് കാരണമായി പറയുന്ന മറ്റൊരു കാര്യം ചൈന മറ്റു രാജ്യങ്ങൾക്കെതിരെ പ്രയോഗിക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്ത ജൈവായുധമാണ്ഇതെന്നാണ്. അപ്പോൾ മനുഷ്യന്റെ ചെയ്തികൾ തന്നെയാണ് ഇത്തരം വൈറസുകളുടെ ഉത്ഭവത്തിന് കാരണമെന്ന് നമുക്ക് മനസ്സിലാക്കാം. ഏതായാലും ലോകം ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്നു പോകുന്ന ഈ സമയം നമ്മൾ മനുഷ്യർക്ക് തിരിച്ചറിവിനും മാറ്റത്തിനുമുള്ള സമയമാണ്. പ്രകൃതിയോടും പ്രകൃതി വിഭവങ്ങളോടും നാം ചെയ്ത അനീതിക്കുള്ള ഒരു ശിക്ഷയാണിത്.ഈ വൈറസിന് മരുന്ന് കണ്ടു പിടിക്കുന്നതു വരെ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പ്രതിരോധം മാത്രമേ രക്ഷയുള്ളൂ. അതിലൂടെ അതിജീവനത്തിന്റെ പുതിയ നാളുകൾ നമുക്ക് പ്രതീക്ഷിക്കാം.
|