കണ്ടു നിൽക്കുവാൻ വയ്യ
കരം പിടിക്കുവാൻ വയ്യ
നോക്കുകുത്തിയെ പോലെ ഞാൻ
കേട്ടു നിൽക്കുവാൻ വയ്യ
ഓർത്തിരിക്കുവാൻ വയ്യ
കാതടപ്പിക്കും വാർത്തകളെങ്ങുമേ
ഞാൻ കാണുന്നുണ്ട് ലോകമേ
പ്രാണനായുളള നിൻ പിടച്ചിലുകൾ
ഞാൻ കേൾക്കുന്നുണ്ട് ലോകമേ
നിത്യവും നിൻ രോദനങ്ങൾ
പഠിക്കണം പുത്തൻ ജീവിതപാഠങ്ങൾ
പടുത്തുയർത്തണം പുത്തനുണർവുകൾ
തിരുത്തണം നമ്മുടെ ശീലങ്ങൾ
തുരത്തണം ഈ മഹാമാരിയെ
നേടണം ശാന്തിയും സമാധാനവും
നേടണം നല്ലൊരു നാളെയും
വാർത്തെടുക്കണം പുത്തൻ പ്രഭാതവും
ഓർത്തിരിക്കണം ഈ ദിനമെപ്പോഴും
ഉള്ളതിൻ ത്യപ്തിയെന്നോണം
ഇനി....
കഴിയണം തൻ കൂരയ്ക കീഴിലായ്