ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
   കാത്തിരിപ്പ്  

 
കണ്ടു നിൽക്കുവാൻ വയ്യ
കരം പിടിക്കുവാൻ വയ്യ
നോക്കുകുത്തിയെ പോലെ ഞാൻ
കേട്ടു നിൽക്കുവാൻ വയ്യ
ഓർത്തിരിക്കുവാൻ വയ്യ
കാതടപ്പിക്കും വാർത്തകളെങ്ങുമേ
ഞാൻ കാണുന്നുണ്ട് ലോകമേ
പ്രാണനായുളള നിൻ പിടച്ചിലുകൾ
‍‍‍ഞാൻ കേൾക്കുന്നുണ്ട് ലോകമേ
നിത്യവും നിൻ രോദനങ്ങൾ
പഠിക്കണം പുത്തൻ ജീവിതപാഠങ്ങൾ
പടുത്തുയർത്തണം പുത്തനുണർവുകൾ
തിരുത്തണം നമ്മുടെ ശീലങ്ങൾ
തുരത്തണം ഈ മഹാമാരിയെ
നേടണം ശാന്തിയും സമാധാനവും
നേടണം നല്ലൊരു നാളെയും
വാർത്തെടുക്കണം പുത്തൻ പ്രഭാതവും
ഓർത്തിരിക്കണം ഈ ദിനമെപ്പോഴും
ഉള്ളതിൻ ത്യപ്തിയെന്നോണം
ഇനി....
കഴിയണം തൻ കൂരയ്ക കീഴിലായ്

ശ്രീലക്ഷ്മി പി വി
3B ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത