എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്
"ധീരദേശാഭിമാനി ശ്രീ വേലുത്തമ്പി ദളവ ആത്മബലിയാല്‍ ധന്യമാക്കിയ ചരിത്രപ്രസിദ്ധമായ മണ്ണടിക്കുസമീപമുള്ള പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് ചൂരക്കോട്.. നായര്‍ സര്‍വ്വീസ് സൊസൈറ്റിയാല്‍ 1957-ല്‍ സ്ഥാപിക്കപ്പെട്ട ചൂരക്കോട്എന്‍.എസ്.എസ് എച്ച്.എസ്.എസ്" അടൂര്‍ താലൂക്കിലെ പുരാതന സരസ്വതീക്ഷേത്രങ്ങളില്‍ ഒന്നാണ്."
എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട് | |
---|---|
വിലാസം | |
ചൂരക്കോട് പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-04-2010 | Nsshssckd |
ചരിത്രം
ഭാരതകേസരി മന്നത്തുപദ്മനാഭന്‍റെ അനുഗ്രഹാശിസ്സുകളോടെ 1957 ജൂലൈ മാസത്തില്‍ 53 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് ഈ വിദ്യാലയത്തിന് ഹരിശ്രീ കുറിച്ചു.തെക്കേ കളീയിക്കലഴികത്ത് ശ്രീ കെ കുഞ്ഞുരാമന്‍ നായര്‍ ,നമ്പൂരഴികത്ത് ശ്രീ ചന്ദ്രശേഖരന്‍ പിള്ള ,തയ്യില്‍ ശ്രീ ശിവന്‍ പിള്ള എന്നിവര്‍ സ്കൂള്‍ സ്ഥാപനത്തിന് മുന്‍കയ്യെടുത്ത പ്രമുഖരാണ്.1982 -ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ട ഇത് 2001-ല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ആയി.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹയര്‍സെക്കണ്ടറിക്കു് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുണ്ട്. സ്കുളിന് 12കമ്പ്യൂട്ടറുകളും L C D പ്രൊജക്ടറും അടങ്ങിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. . ഹൈസ്കൂളിനു് ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
1968 ജൂണ്‍ മാസം മുതല്‍ ഈ സ്കൂളില്‍ ഒരു ഗൈഡ് കമ്പനി ആരംഭിച്ച് പ്രവര്‍ത്തിക്കുന്നു.സമൂഹത്തിനും വീടിനും പ്രയോജനമുള്ള ഉത്തമപൗരന്മാരെ വാര്‍ത്തെടുക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം.തയ്യാര്‍ എന്നതാണ് മുദ്രാവാക്യം.ശ്രീമതി പി എന്‍ രാധാമണിയമ്മ ടിച്ചറാണ് ക്യാപ്ടന്‍.
- സ്കൂള്‍ മാഗസിന്‍.
- നവമാലിക 2007-2008
- ധ്വനി 2008-2009
- രഥ്യ 2009 -2010
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്മെന്റ്
കേരളം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന എന്‍.എസ്.എസ്സിന്റെ വിദ്യാഭ്യാസശൃംഖലയിലെ അതിപ്രധാനകണ്ണിയാണ് ചൂരക്കോട്എന്‍.എസ്.എസ്.എച്ച്.എസ്.എസ്.അഡ്വ. പി വി നീലകണ്ഠപ്പിള്ള അവര്‍കള്‍ ആണ് എന്‍.എസ്.എസ് പ്രസിഡണ്ട്. അറിയപ്പെടുന്ന വാഗ്മിയും പ്രാസംഗികനുമായഅഡ്വ. പി കെ നാരായണപണിക്കര്‍അവര്‍കള്‍ ആണ് എന്‍.എസ്.എസ്സിന്റെ. ജനറല്‍ സെക്രട്ടറി. എന്‍.എസ്.എസ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളില്‍ അതീവശ്രദ്ധാലുവായ ശ്രീ ജി സുകുമാരന്‍ നായര്‍ അവര്‍കള്‍ ആണ് അസിസ്റ്റന്‍റ് സെക്രട്ടറി. സ്കൂളിന്റെ ചുമതല ജനറല്‍ മാനേജര്‍ക്കാണ്. ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ പ്രൊഫ.കെ.വി.രവീന്ദ്രനാഥന്‍ നായര്‍ അവര്‍കള്‍ ആണ് .
= മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : |''''വിക്രമന്‍ നായര്‍|ജനാര്‍ദ്ദനന്‍ നായര്‍-|കൃഷ്ണകുമാരി |നാരായണന്‍ നായര്‍|തങ്കമണി|സരസമ്മ|മാലതി|രാജമ്മ| ആര്‍ സുരേന്ദ്രനാഥ്| പി .ബാബുരാജന്‍|ടി.കെ ബാലകൃഷ്ണന്‍ നായര്‍|ശ്രീമതി ലസിതാ നായര്‍.'
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ ശുഭ ഹയര്‍ സെക്കണ്ടറി അദ്ധ്യാപിക എന്‍ എസ് എസ് എച്ച് എസ് എസ് ചൂരക്കോട്
- രാജശ്രീ അദ്ധ്യാപിക മാരൂര്‍ എച്ച് എസ്
- ജ്യോതി ഫിസിക്സ് അദ്ധ്യാപിക എന്‍ എസ് എസ് കോളേജ് പന്തളം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
9.118231, 76.73086, N.S.S. H.S.S. CHOORAKODE> എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്/എന്റെ ഗ്രാമം എന്റെ ഗ്രാമംഎന്റെ ഗ്രാമം ( "ഐതിഹ്യങ്ങളുറങ്ങുന്ന ചൂരക്കോട് ഗ്രാമം". ) നാടോടി വിജ്ഞാനകോശം( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) പ്രാദേശിക പത്രം( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) |